• Wed. Apr 16th, 2025

24×7 Live News

Apdin News

mother-who-attempted-suicide-by-setting-her-children-on-fire-in-karunagappally-dies | കരുനാ​ഗപ്പള്ളിയിൽ മക്കളെ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മ മരിച്ചു; 2 മക്കൾ ചികിത്സയിൽ

Byadmin

Apr 15, 2025


രുനാ​ഗപ്പള്ളി സ്വദേശി താരയാണ് മരിച്ചത്.

karunagappally

കൊല്ലം കരുനാ​ഗപ്പള്ളിയിൽ മക്കളെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അമ്മ മരിച്ചു. കരുനാ​ഗപ്പള്ളി സ്വദേശി താരയാണ് മരിച്ചത്. മക്കളെ തീ കൊളുത്തിയ ശേഷമാണ് അമ്മ ആത്മഹത്യാശ്രമം നടത്തിയത്.

ആറും ഒന്നരയും വയസുള്ള പെൺമക്കളെ ഒപ്പം നിർത്തി മണ്ണെണ്ണ ഒഴിച്ച ശേഷം യുവതി തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ താര, മക്കളായ അനാമിക, ആത്മിക എന്നിവരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ചികിത്സയിലിരിക്കെയാണ് താര മരിച്ചെന്ന വിവരം പുറത്തുവന്നിരിക്കുന്നത്. കുടുംബ പ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രവാസിയായ ഭർത്താവ് ഇന്ന് വിദേശത്ത് നിന്ന് മടങ്ങിവരാനിരിക്കെയാണ് താര മക്കൾക്കൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.



By admin