• Tue. Nov 5th, 2024

24×7 Live News

Apdin News

Muda case; Lokayukta issues notice to Siddaramaiah to appear for questioning | മുഡ കേസ്; ചോദ്യം ചെയ്യലിന് ഹാജരാകണം , സിദ്ധരാമയ്യയ്ക്ക് നോട്ടീസയച്ച് ലോകായുക്ത

Byadmin

Nov 4, 2024


muda case, siddaramaiah

ബംഗളൂരു; മുഡ ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്. ചോദ്യം ചെയ്യലിന് ബുധനാഴ്ച് ഹാജരാകണമെന്നാവശ്യപ്പെട്ട് ലോകായുക്ത പോലീസാണ് സിദ്ധരാമയ്യയ്ക്ക് നോട്ടീസ് അയച്ചത്.

നവംബര്‍ 6 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മൈസൂര്‍ ലോകായുക്ത നോട്ടീസ് അയച്ചതായി സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. ബുധനാഴ്ച രാവിലെ ഹാജരാകാന്‍ സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടതായി ലോകായുക്തയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കേസില്‍ പ്രതിയായ സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതി ബിഎമ്മിനെ ഒക്ടോബര്‍ 25ന് ലോകായുക്ത ചോദ്യം ചെയ്തിരുന്നു.ഭൂമിയിടപാട് കേസില്‍ സിദ്ധരാമയ്യക്കെതിരെ അന്വേഷണം നടത്തി 3 മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലോകായുക്ത പൊലീസിനു ജനപ്രതിനിധികളുടെ പ്രത്യേക കോടതി നിര്‍ദേശം നല്‍കിയിരുന്നു.

കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് 2022 ജനുവരി 25നു നടന്ന ഭൂമി കൈമാറ്റത്തെച്ചൊല്ലിയാണ് വിവാദം. സിദ്ധരാമയ്യയുടെ ഭാര്യ ബി എം പാര്‍വതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കിയെന്നാണ് മുഡ അഴിമതി ആരോപണം. ഗ്രാമത്തിലെ 3.16 ഏക്കര്‍ ഏറ്റെടുത്തതിനുപകരം നഗരത്തിന്റെ ഹൃദയ ഭാഗത്ത് ഭൂമി അനുവദിച്ചത് സിദ്ധരാമയ്യയുടെ സ്വാധീനഫലമായാണെന്നാണ് ആരോപണം.



By admin