• Wed. Dec 18th, 2024

24×7 Live News

Apdin News

mumbai-mother-sells-newborn-baby-trafficking-arrest | മോഷണക്കേസില്‍ പിടിയിലായ ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ കുഞ്ഞിനെ വിറ്റു: അമ്മയും കൂട്ടാളികളും പിടിയില്‍

Byadmin

Dec 18, 2024


mumbai, mother, sell, newborn, baby, arrest

മുംബൈ: മോഷണക്കേസില്‍ അറസ്റ്റിലായ ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാനുള്ള തുക കണ്ടെത്താനായി നവജാതശിശുവിനെ വിറ്റ ദാദര്‍ സ്വദേശിയായ അമ്മയെയും 8 കൂട്ടാളികളെയും മാട്ടുംഗ പോലീസ് അറസ്റ്റ് ചെയ്തു. മരുമകള്‍ മനീഷ യാദവ് (32) നവജാതശിശുവിനെ ബെംഗളൂരുവിലുള്ള സംഘത്തിനു വിറ്റെന്ന് കാട്ടി ഭര്‍തൃമാതാവ് പ്രമീള പവാറാണ് മാട്ടുംഗ പോലീസില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന്, കര്‍ണാടകയിലെ കാര്‍വാറില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്. അറസ്റ്റിലായവരില്‍ നഴ്‌സും കല്യാണ ബ്രോക്കര്‍മാരും ഉള്‍പ്പെടെയുണ്ടെന്നും വന്‍ മനുഷ്യക്കടത്ത് നടക്കുന്നുണ്ടെന്നാണ് സൂചനയെന്നും പോലീസ് പറഞ്ഞു. 45 ദിവസം മാത്രം പ്രായമുള്ള കുട്ടിയെ 4 ലക്ഷം രൂപയ്ക്കാണ് വിറ്റത്. അതില്‍ 1.5 ലക്ഷം രൂപ അമ്മയ്ക്കും ബാക്കി ഇടനിലക്കാര്‍ക്കുമാണ് ലഭിച്ചതെന്നും പോലീസ് അറിയിച്ചു. കുട്ടിയെ പിന്നീട് സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റി.



By admin