സംസ്ഥാന നേതൃയോഗത്തില്‍ കോണ്‍ഗ്രസിലെ തമ്മിലടി തെരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

സംസ്ഥാന കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്‍ഡിനെ സമീപിക്കാൻ മുസ്ലീം ലീഗ്. സംസ്ഥാന നേതൃയോഗത്തില്‍ കോണ്‍ഗ്രസിലെ തമ്മിലടി തെരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, സംസ്ഥാന കോണ്‍ഗ്രസിലെ തമ്മലടിയെന്ന് പരിഹസിച്ച തരൂരിനെ പ്രതിപക്ഷ നേതാവ് തിരിച്ചും പരിഹസിച്ചു. പാര്‍ട്ടിയിലെയും മുന്നണിയിലെയും നീക്കങ്ങള്‍ നോക്കി പ്രതികരിക്കാമെന്ന നിലപാടിലാണ് തരൂര്‍.
സംസ്ഥാന നേതൃത്വം മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള വിവാദം, തരൂരിന്‍റെ ലേഖനവിവാദം, തുടങ്ങിയ വിവാദങ്ങൾ പരിഹരിക്കാൻ വേഗത്തിൽ ഇടപെട്ടില്ലെന്നതാണ് ലീഗിന്‍റെ പരാതി. അടി അടിവച്ച് യുഡിഎഫിന്‍റെ മേൽക്കൈ കോണ്‍ഗ്രസ് കളയുമെന്ന ആശങ്കയിലാണ് ലീഗ്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഹൈക്കമാൻഡിനെ നേരിൽക്കണ്ട് കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്താൻ മുസ്ലീം ലീഗ് നേതൃയോഗം തീരുമാനിച്ചത്. മുന്നണി യോഗം ചേരുന്ന 27 ന് മുമ്പ് കോണ്‍ഗ്രസ് നേതൃത്വത്തെ കാണാനാണ് ശ്രമം. എന്നാൽ പാര്‍ട്ടിയിൽ മുമ്പെങ്ങുമില്ലാത്ത ഐക്യമെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ വാദം. പക്ഷേ സര്‍ക്കാരിനെ പ്രശംസിച്ചെഴുതിയ ലേഖനത്തിൽ ഉറച്ചു നില്‍ക്കുന്നതിനൊപ്പം ലേഖനത്തിന്‍റെ പേരിൽ തമ്മിൽ തല്ലിടുന്നവര്‍ക്കിടയിൽ ഐക്യം വന്നതിൽ സന്തോഷമെന്നും പറയുകയും ചെയത് ശശി തരൂരിന് മറുപടിയും പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തിൽ നിന്ന് നേരിടേണ്ട വരുന്ന അവഗണനയിൽ കടുത്ത അസ്വസ്ഥതയ്ക്കിടെയാണ് തരൂര്‍ സര്‍ക്കാരിന് പ്രശംസിച്ച് ലേഖനമെഴുതിയത്. രാഹുൽ ഗാന്ധിയെ കണ്ട തരൂര്‍ തന്‍റെ വികാരം പങ്കുവയ്ക്കുകയും ചെയ്തു.