• Mon. Jan 27th, 2025

24×7 Live News

Apdin News

mysterious-fluid-smell-from-blanket-passengers-face-health-symptoms-flight-emergency-landing-from-38000-feet-26-january-2025 | ക്യാബിനിൽ ദുരൂഹ സാഹചര്യത്തിൽ രൂക്ഷ ഗന്ധത്തോടെ പുതപ്പ്, അവശരായി യാത്രക്കാർ, എമർജൻസി ലാൻഡിംഗ്

Byadmin

Jan 27, 2025


തുണിയിൽ അജ്ഞാത ദ്രാവകമാണ് ക്യാബിനിൽ രൂക്ഷ ഗന്ധം ഉയര്‍ത്തിയത്.

flight

സിഡ്നി അന്താരാഷ്ട്രാ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം അടിയന്തരമായി ക്വീൻസ്ലാൻഡിലെ കെയ്‌ൺസ് വിമാനത്താവളത്തിൽ ഇറക്കി. സിഡ്നിയിൽ നിന്ന് മനിലയിലേക്ക് തിരിച്ച വിമാനമാണ് അടിയന്തരമായി തിരിച്ചുവിട്ടത്. തുണിയിൽ അജ്ഞാത ദ്രാവകമാണ് ക്യാബിനിൽ രൂക്ഷ ഗന്ധം ഉയര്‍ത്തിയത്. അവശരായി യാത്രക്കാർ പിന്നാലെ എമർജൻസി ലാൻഡിംഗ് നടത്തുകയായിരുന്നു.

വിമാനം സംഭവ സമയത്ത് 38,000 അടി ഉയരത്തിലായിരുന്നു. പ്രാദേശിക സമയം ഉച്ചയ്ക്ക് 12.19ഓടെയായിരുന്നു സംഭവം. ക്യാബിന്റെ പിൻഭാഗത്ത് നിന്നാണ് രൂക്ഷ ഗന്ധം ക്യാബിനിൽ പടർന്നത്. കെയ്‌ൺസ് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ദുരൂഹമായ സാഹചര്യത്തിൽ വിമാനത്തിനുള്ളിൽ നിന്ന് പുതപ്പ് കണ്ടെത്തിയത്. ഈ പുതപ്പിനുള്ളിലെ അജ്ഞാത ദ്രാവകമാണ് ക്യാബിനിൽ രൂക്ഷ ഗന്ധം പരത്തിയത്.

എയർ ബസ് വിഭാഗത്തിലെ എയർബസ് എ 330- 200 വിഭാഗത്തിലാണ് രൂക്ഷ ഗന്ധം പടർന്നത്. 21 മണിക്കൂറോളം വിമാനത്താവളത്തിൽ നിർത്തിയിട്ട ശേഷമാണ് വിമാനം വീണ്ടും മനിലയിലേക്ക് പറന്നുയർന്നത്.



By admin