പോലീസ് മൂന്നാം വർഷ എഞ്ചിനിയറിംഗ് വിദ്യാർഥിയും മിസോറാം സ്വദേശിയുമായ ലോമയെ അറസ്റ്റ് ചെയ്തു.

നഗരൂരിൽ എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥിയെ സഹപാഠി കുത്തിക്കൊലപ്പെടുത്തി. രാജധാനി എഞ്ചിനിയറിംഗ് കോളേജിലെ നാലാം വർഷ ബി ടെക് വിദ്യാർത്ഥി വാലന്‍റൈൻ ആണ് കൊല്ലപ്പെട്ടത്. പോലീസ് മൂന്നാം വർഷ എഞ്ചിനിയറിംഗ് വിദ്യാർഥിയും മിസോറാം സ്വദേശിയുമായ ലോമയെ അറസ്റ്റ് ചെയ്തു. കോളേജിലുണ്ടായ മുൻ വൈരാഗ്യത്തിന്‍റെ തുടർച്ചയാണ് കൊലപാതകമെന്ന് പോലീസ് വ്യക്തമാക്കി.
സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചിരിക്കുന്നതിനിടയിലാണ് വലന്‍റൈനും ലോമയും തമ്മിൽ തർക്കമുണ്ടായത്. പിന്നാലെ ലോമ പുറത്ത് പോയി, വാലന്‍റൈനിനെ ഫോണിൽ വിളിച്ച് പുറത്തേക്ക് വരുത്തി. വീണ്ടും കയ്യാങ്കളിയുണ്ടായി. ഇതിനിടയിലാണ് കയ്യിൽ കരുതിയ കത്തി കൊണ്ട് ലോമ വാലൻറൈനിന്റെ നെഞ്ചിൽ കുത്തി ഓടി രക്ഷപ്പെട്ടത്. സഹപാഠികളുടെ സാന്നിധ്യത്തിലായിരുന്നു സംഘർഷം.
സുഹൃത്തുക്കളാണ് വാലന്‍റൈനിനെ ആദ്യം കല്ലമ്പല്ലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കിംമ്സ് ആശുപത്രിയിലുമെത്തിച്ചത്. ചികിത്സയിലിരിക്കെയാണ് പുലർച്ചെയോടെയാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ പ്രതി ലോമയെ നഗരൂർ പോലീസ് കസ്റ്റഡിയിലെടുത്തു.