• Tue. Feb 4th, 2025

24×7 Live News

Apdin News

nenmara-case-chentamara-s-evidence-collection-today | നെന്മാറ കൊലപാതകം: ചെന്താമരയുടെ തെളിവെടുപ്പ് ഇന്ന്, കനത്ത സുരക്ഷ

Byadmin

Feb 4, 2025


chenthamara, case, evidence, collection, today

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. റിമാന്‍ഡില്‍ കഴിയുന്ന ചെന്താമരയെ ഇന്ന് ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കും. ഉച്ചയോടെ പ്രതിയെ പോത്തുണ്ടി ബോയെന്‍ നഗറില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പോലീസ് നീക്കം.

ജനരോഷം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് തെളിവെടുപ്പ് നടത്തുക. 200ലധികം പോലീസ് ഉദ്യോഗസ്ഥരെ ബോയന്‍ നഗര്‍ മേഖലയില്‍ വിന്യസിക്കും. ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന തെളിവെടുപ്പ് നടത്താനാണ് പോലീസിന്റെ തീരുമാനം. ഇക്കഴിഞ്ഞ ജനുവരി 27നായിരുന്നു പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും അയല്‍വാസി ചെന്താമര കൊലപ്പെടുത്തിയത്.



By admin