സിപിഎമ്മുകാരാണ് നോക്കുകൂലി പിരിക്കുന്നതെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു

photo – facebook
ന്യൂഡല്‍ഹി : കേരളത്തിനെതിരെ രാജ്യസഭയിൽ രൂക്ഷ വിമർശനവുമായി ധനമന്ത്രി നിർമ്മല സീതാരാമൻ. കേരളത്തിൽ ബസിൽ നിന്നിറങ്ങി ലഗേജുമായി പോകുന്നവർക്കെതിരെ പോലും നോക്കുകൂലി ചുമത്തും. സിപിഎമ്മുകാരാണ് നോക്കുകൂലിക്ക് പിന്നിൽ. അങ്ങനെയുള്ള കമ്യൂണിസമാണ് കേരളത്തിൽ വ്യവസായം തകർത്തതെന്ന് മന്ത്രി ആരോപിച്ചു.
ബംഗാളിൽ സിപിഐഎം ഭരണത്തിലാണ് ഏറ്റവും രൂക്ഷമായ കലാപങ്ങൾ ഉണ്ടായത്. സിപിഐഎം ഭരണത്തിൽ ത്രിപുര ഒരുപാട് അനുഭവിച്ചു. ദാരുണമായ വ്യാവസായിക നയങ്ങളെ തുടർന്ന് കേരളത്തിന് കരകയറാൻ ആകുന്നില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. രണ്ടുദിവസം മുമ്പാണ് മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ ഇപ്പോൾ നോക്കുകൂലി ഇല്ല എന്ന് പറഞ്ഞത്. അതിനർത്ഥം നേരത്തെ ഉണ്ടായിരുന്നു എന്ന് തന്നെയല്ലേയെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. നോക്കുകൂലിയെന്ന പ്രതിഭാസം വേറെ എവിടെയുമില്ല. സിപിഎമ്മുകാരാണ് നോക്കുകൂലി പിരിക്കുന്നതെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.