• Mon. Mar 3rd, 2025

24×7 Live News

Apdin News

no-information-about-the-man-after-leaving-home-at-early-morning-mobile-phone-tracking-lead-to-parked-car | മൊബൈൽ ലൊക്കേഷൻ നോക്കി കാർ കണ്ടെത്തിയപ്പോൾ ഡ്രൈവർ സീറ്റിൽ മൃതദേഹം

Byadmin

Mar 3, 2025


മുത്യാല നഗർ സ്വദേശിയായ അശ്വിനി കുമാർ എന്നയാളാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

death

ബംഗളുരുവിൽ 42കാരനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ കൊഡിഗെഹള്ളി ഫ്ലൈ ഓവറിന് സമീപം ഒരു സ്വകാര്യ ആശുപത്രിയുടെ പരിസരത്താണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുത്യാല നഗർ സ്വദേശിയായ അശ്വിനി കുമാർ എന്നയാളാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

പുലർച്ചെ വീട്ടിൽ നിന്ന് ഇറങ്ങിയ അശ്വിനി കുമാറിനെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കാതെ വന്നതിനെ തുടർന്ന് വീട്ടുകാർ പോലീസിനെ വിവരമറിയിച്ചു. പോലീസ് ഇയാളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ ട്രാക്ക് ചെയ്ത് ഇവിടെ എത്തിയപ്പോഴാണ് കാർ പാർക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധയിപ്പെട്ടത്. കാറിനുള്ളിൽ ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന നിലയിലായിരുന്നു അശ്വനി കുമാറിന്റെ ചലനമറ്റ ശരീരം. വിൻഡോ തകർത്ത് പൊലീസ് ഡോർ തുറന്നു. തുടർന്ന് പരിശോധിച്ചപ്പോഴേക്കും ഇയാൾ മരിച്ചെന്ന് സ്ഥിരീകരിച്ചു.

വാഹനത്തിൽ വെച്ച് ഹൃദയാഘാതം സംഭവിച്ചിരിക്കാമെന്നാണ് നിഗമനം. അതേസമയം ശരീരത്തിൽ പൊള്ളലേറ്റത് പോലുള്ള അടയാളങ്ങൾ കണ്ടെത്തിയെന്നും പോലീസ് പറയുന്നു.



By admin