• Fri. Nov 22nd, 2024

24×7 Live News

Apdin News

No matter who wins Palakkad, there will be strife on the front lines | പാലക്കാട് ആര് ജയിച്ചാലും മുന്നണികളില്‍ കലഹം

Byadmin

Nov 21, 2024


രാഹുല്‍ മാങ്കൂട്ടത്തെ പ്രഖ്യാപിച്ചതു മുതല്‍ തുടങ്ങിയ കോളിളക്കം തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് ബി.ജെ.പി.യില്‍ നിന്നും കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരില്‍ എത്തി നില്‍ക്കുമ്പോള്‍ അടക്കിവെച്ചിരിക്കുന്ന ഉരുള്‍പൊട്ടല്‍ തെരഞ്ഞെടുപ്പ് ഫലത്തോടെ പുറത്തുവരുമെന്ന് ഉറപ്പാണ്.

palakkadu

കോട്ടയം: പാലക്കാട് ആര് ജയിച്ചാലും തോല്‍ക്കുന്ന മുന്നണികില്‍ പൊട്ടിത്തെറി ഉറപ്പ്. യു.ഡി.എഫ്.സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തെ പ്രഖ്യാപിച്ചതു മുതല്‍ രാഷ്ട്രീയ കേരളത്തില്‍ തുടങ്ങിയ കോളിളക്കം തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് ബി.ജെ.പി.പാളയത്തില്‍ നിന്നും കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരില്‍ എത്തി നില്‍ക്കുമ്പോള്‍ അടക്കിവെച്ചിരിക്കുന്ന ഉരുള്‍പൊട്ടല്‍ തെരഞ്ഞെടുപ്പ് ഫലത്തോടെ പുറത്തുവരുമെന്ന് ഉറപ്പാണ്.

രാഹുല്‍ മാങ്കൂട്ടത്തെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതാണ് ഡോ.പി.സരിന്‍ കോണ്‍ഗ്രസ് വിടുന്നതിനിടയാക്കിയതും പിന്നീട് ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി അപ്രതീക്ഷിതമായി രംഗപ്രവേശനം ചെയതതും. സരിന്‍ കോണ്‍ഗ്രസുമായി ഇടയുന്നതുവരെ സി.പി.എം. മറ്റൊരു സ്ഥാനാര്‍ത്ഥിയെ മത്സരത്തിനായി തയറാക്കിയിരുന്നു. ഇദ്ദേഹത്തോട് പ്രചാരണപ്രവര്‍ത്തനങ്ങള്‍ താഴെ തട്ടില്‍ ആരംഭിക്കാനും നിര്‍ദേശം നല്‍കിയിരുന്നു. പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരം ഇദ്ദേഹം പ്രചാരണത്തിന് തുടക്കം കുറിച്ചപ്പോഴാണ് കോണ്‍ഗ്രസ് വിട്ടു വന്ന സരിനെ പാലക്കാട് ഇടത് സ്ഥാനാര്‍ത്ഥിയായി എല്‍.ഡി.എഫ്. പ്രഖ്യാപിച്ചത്.

പിണറായി വിജയന്‍ സര്‍ക്കാരിനെതിരേ അതിരൂക്ഷമായി വിമര്‍ശനം നടത്തിയ വ്യക്തിയാണ് സരിന്‍. കോണ്‍ഗ്രസ് ബന്ധം ഉപേഷിക്കുന്നതിന് രണ്ടു ദിവസം മുമ്പും സരിന്‍ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അത്തരമൊരു ആളിനെ സ്ഥാനാര്‍ത്ഥിയായി ചുമക്കേണ്ടിവന്നതില്‍ പാര്‍ട്ടിയിലെ പരമ്പരാഗത കമ്മ്യൂണിസ്റ്റുകാര്‍ക്കിടയില്‍ നീരസം ഉണ്ടാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ സരിന് തിരിച്ചടി നേരിട്ടാല്‍ സരിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നേതൃത്വമെടുത്ത തീരുമാനത്തിരേ പാര്‍ട്ടിയില്‍ കടുത്ത വിമര്‍ശനം ഉയരും.

ബി.ജെ.പി.ഉറച്ച മണ്ഡലമെന്ന് കരുതുന്ന പാലക്കാട് ഇത്തവണയും തിരിച്ചടി നേരിട്ടാല്‍ സാന്ദീപ് വാര്യര്‍ ബി.ജെ.പി് വിടാനുള്ള കാരണമാകും പാര്‍ട്ടിയില്‍ ഭൂകമ്പം സൃഷ്ടിക്കുക. ഇത് സ്വാഭാവികമായും ചെന്നെത്തുക ബി.ജെ.പി. സംസ്ഥാന അധ്യക്ഷനില്‍ തന്നെയാകും. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റു് സുരേന്ദ്രനും സന്ദീപുമായുള്ള അഭിപ്രായ ഭിന്നതയാണ് സന്ദീപ് വാര്യര്‍ ബി.ജെ.പി. ബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസിലെത്തുന്നതിനിടയാക്കിയത്.

കോണ്‍ഗ്രസിനാണ് തിരിച്ചടിയെങ്കില്‍ പാലക്കാടുകാരനല്ലാത്ത രാഹുല്‍ മാങ്കൂട്ടത്തെ സ്ഥാനാര്‍ത്ഥിയാക്കിയതാകും ഏറെ വിമര്‍ശിക്കപ്പെടുക. സരിന്‍ കോണ്‍ഗ്രസ് വിടാനുള്ള കാരണം ഇതാണെന്നുള്ള ചര്‍ച്ചയാകും മുന്നില്‍ വരിക. മാത്രമല്ല സന്ദീപ് വാര്യര്‍ അവസാന നിമിഷം കോണ്‍ഗ്രസിലെത്തിയത് രാഷ്ട്രീയമായി ഗുണമാണെന്ന പൊതുവിലയിരുത്തലാണ് ഉള്ളതെങ്കിലും ഭിന്നിച്ചു നിന്ന ബി.ജെ..പി ഒറ്റക്കെട്ടായി നില്‍ക്കാനും തെരഞ്ഞെടുപ്പില്‍ സജീവമല്ലാതിരുന്ന ആര്‍.എസ്.എസ്. സജീവമാകുന്നതിനും സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം വഴിതെളിച്ചെന്ന് വിശ്വസിക്കുന്നവരുമുണ്ട്.മാത്രമല്ല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ഏതാണ്ട് പത്തോളം തവണ കെ.മുരളീധരന്‍ കോണ്‍ഗ്രസ് എടുത്ത തീരുമാനങ്ങളെ പരോക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഇതെല്ലാം വരും ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ കോളിളക്കം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.



By admin