• Wed. Apr 2nd, 2025

24×7 Live News

Apdin News

No resignation in September; Modi will lead in 2029 too; Reply to Sanjay Raut | സെപ്റ്റംബറില്‍ സ്ഥാനമൊഴിയില്ല; 2029ലും മോദി നയിക്കും; സഞ്ജയ് റാവത്തിന് മറുപടി

Byadmin

Apr 1, 2025


september, sanjay raut

ന്യൂഡല്‍ഹി; സെപ്റ്റംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥാനമൊഴിയുമെന്ന ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്തിന് മറുപടിയുമായി മഹാരാഷ്ട മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.
സെപ്റ്റംബറില്‍ നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനമൊഴിയില്ലെന്ന് ഫഡ്നാവിസ് പറഞ്ഞു. അദ്ദേഹത്തിന്റെ പിന്‍ഗാമിയെ അന്വേഷിക്കേണ്ട ആവശ്യമില്ല. മോദി ഞങ്ങളുടെ നേതാവ് ആണ്. അദ്ദേഹം തുടരും’ ഫഡ്നാവിസ് പറഞ്ഞു.

‘നമ്മുടെ സംസ്‌കാരത്തില്‍ അച്ഛന്‍ ജീവിച്ചിരിക്കുമ്പോള്‍ അനന്തരാവകാശിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് തെറ്റാണ്. മറ്റേത് മുഗള്‍ പാരമ്പര്യമാണ്. ആ ചര്‍ച്ചയ്ക്ക് സമയമായിട്ടില്ല. 2029 ല്‍ മോദി വീണ്ടും പ്രധാനമന്ത്രിയാവുന്നത് നാം കാണും’ ഫഡ്നാവിസ് പറഞ്ഞു.



By admin