• Sun. Apr 27th, 2025

24×7 Live News

Apdin News

‘No special concessions have been given here’; Pinarayi bans PK Sreemathi from participating in the secretariat | ‘ഇവിടെ പ്രത്യേക ഇളവ് നൽകിയിട്ടില്ല’; സെക്രട്ടറിയേറ്റിൽ പങ്കെടുക്കരുത്, പികെ ശ്രീമതിക്ക് പിണറായിയുടെ വിലക്ക്

Byadmin

Apr 27, 2025


pinarayi, pk sreemathi

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്നതിൽ കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതിക്ക് പിണറായി വിജയന്‍റെ വിലക്ക്. പ്രായപരിധി ഇളവ് ബാധകം കേന്ദ്ര കമ്മിറ്റിയിൽ മാത്രമാണ്, അതുപയോഗിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കാനാവില്ലെന്നാണ് പിണറായിയുടെ വാദം. നിങ്ങൾക്ക് ഇവിടെ ആരും പ്രത്യേക ഇളവ് നൽകിയിട്ടില്ലെന്ന് കഴിഞ്ഞ പത്തൊമ്പതാം തീയതി നടന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ പിണറായി പികെ ശ്രീമതിയോട് പറഞ്ഞു. ഇതോടെ കഴിഞ്ഞ ദിവസത്തെ സംസ്ഥാന സെക്രട്ടേറിയറ്റിൽ പികെ ശ്രീമതി പങ്കെടുത്തില്ല.

കേന്ദ്ര കമ്മറ്റി അംഗം എന്ന നിലയിൽ കേരളത്തിലെ നേതൃയോഗങ്ങളിൽ സാധാരണ ആളുകൾ പങ്കെടുക്കാറുണ്ട്. കേന്ദ്ര കമ്മറ്റി അംഗമായി തുടരുന്നതിനുള്ള പ്രായ പരിധിയിൽ പികെ ശ്രീമതിക്ക് ഇളവ് നൽകിയിരുന്നു. ആ ഇളവ് അനുസരിച്ച് സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ശ്രീമതിക്ക് പങ്കെടുക്കാവുന്നതാണ്. എന്നാൽ ശ്രീമതി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ 19ന് ചേർന്ന യോഗത്തിലായിരുന്നു പിണറായി ശ്രീമതിയെ വിലക്കിയത്.

നിങ്ങൾക്ക് കേന്ദ്ര കമ്മറ്റിയിലാണ് ഇളവ് നൽകിയത്. ആ ഇളവ് വെച്ച് സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കേണ്ടതില്ല എന്ന നിലപാടാണ് പിണറായി വിജയൻ സ്വീകരിച്ചത്. കേന്ദ്രകമ്മിറ്റി അംഗമെന്നനിലയിൽ കേരളത്തിലെ നേതൃയോഗങ്ങളിൽ പങ്കെടുക്കാനോ സംഘടനാചുമതല ഏറ്റെടുക്കാനോ കഴിയില്ലെന്നാണ് പിണറായിയുടെ നിലപാട്.



By admin