• Mon. Mar 10th, 2025

24×7 Live News

Apdin News

not-just-the-asha-workers-strike-but-the-states-problem-kv-thomas-gets-angry-at-questions- | ആശാവർക്കർമാരുടെ സമരം മാത്രമല്ല സംസ്ഥാനത്തെ പ്രശ്നം ; ചോദ്യങ്ങളിൽ പ്രകോപിതനായി കെവി തോമസ്

Byadmin

Mar 7, 2025


മുഖ്യമന്ത്രി ധനമന്ത്രി നിർമല സീതാരാമനെ കാണുമെന്നും കെ വി തോമസ് പറഞ്ഞു.

k v thomas

ആശാവർക്കർമാരെക്കുറിച്ചുളള ചോദ്യങ്ങളിൽ പ്രകോപിതനായി കെവി തോമസ്. ആശാവർക്കർമാരുടെ സമരം മാത്രമല്ല സംസ്ഥാനത്തെ പ്രശ്നമെന്നായിരുന്നു കെവി തോമസിന്റെ മറുപടി. കണക്കുകൾ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കും മറുപടിയില്ല. മുഖ്യമന്ത്രി ധനമന്ത്രി നിർമല സീതാരാമനെ കാണുമെന്നും കെ വി തോമസ് പറഞ്ഞു.

അതേ സമയം, ആശ വർക്കർമാര്‍ വേതന വർധനവ് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിക്കുന്ന വനിതാ സംഗമം നാളെയാണ്. കേരളത്തിലെമ്പാടും നിന്നുള്ള വനിതകളെയും വനിതാ സംഘടനകളുടെ പ്രതിനിധികളെയും മഹാസംഗമത്തിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. വനിതാ ദിനം ആശമാർക്കൊപ്പം എന്ന സന്ദേശമുയർത്തിയാണ് മഹാസംഗമം.



By admin