
ന്യൂഡല്‍ഹി: ചാംപ്യന്‍സ്‌ട്രോഫിയില്‍ ഇന്ത്യയുടെ മത്സരത്തിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത്ശര്‍മ്മയെക്കുറിച്ച് തങ്ങളുടെ വനിതാനേതാവിന്റെ പ്രസ്താവനയില്‍ വിവാദത്തില്‍ കുരുങ്ങി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വക്താവ് ഷാമ മുഹമ്മദ് അദ്ദേഹത്തെ ‘ഇന്ത്യ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മോശം ക്യാപ്റ്റന്‍’ എന്ന് വിശേഷിപ്പിച്ചതാണ് തിരിച്ചടിയായത്.
ഷാമയുടെ പ്രസ്താവന രാഷ്ട്രീയ വാഗ്വാദത്തിന് കളമൊരുക്കുന്ന സാഹചര്യം ഉണ്ടായതോടെ ഷമയുടെ വാക്കുകള്‍ പാര്‍ട്ടിയുടേതല്ല എന്ന് വ്യക്തമാക്കി കോണ്‍ഗ്രസും രംഗത്ത് വന്നിട്ടുണ്ട്. പാര്‍ട്ടി ഹൈക്കമാന്‍ഡ് തിരക്കിട്ട് അവരുടെ സ്ഥാനം മാറ്റാന്‍ ആവശ്യപ്പെട്ടതോടെ എക്‌സിലിട്ട പോസ്റ്റ് ഷമ തന്നെ ഒടുവില്‍ എടുത്തുമാറ്റി. ഞായറാഴ്ച ദുബായില്‍ ന്യൂസിലന്‍ഡിനെ 44 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തിയതിന് പിന്നാലെയാണ് ഷമയുടെ കുറിപ്പ് എക്‌സില്‍ എത്തിയത്.
ഞായറാഴ്ച നടന്ന മത്സരത്തില്‍ രോഹിത് ശര്‍മ്മ 17 പന്തില്‍ 15 റണ്‍സിന് പുറത്തായിരുന്നു. ഇന്ത്യന്‍ നായകനെ വിമര്‍ശിച്ചത് ആരാധകര്‍ ഏറ്റെടുത്തതോടെ പാര്‍ട്ടി ഹൈക്കമാന്‍ഡ് തിരക്കിട്ട് അവരുടെ സ്ഥാനം മാറ്റാന്‍ ആവശ്യപ്പെട്ടു. കുറച്ച് കഴിഞ്ഞ് ഷമ തന്റെ എക്‌സിലെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയുമുണ്ടായി. ഷാമ മുഹമ്മദിന്റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയുടെ നിലപാടിനെ പ്രതിഫലിപ്പിക്കുന്നതല്ലെന്ന് കോണ്‍ഗ്രസ് മാധ്യമ വിഭാഗം ചെയര്‍പേഴ്സണ്‍ പവന്‍ ഖേര പറഞ്ഞു. പോസ്റ്റ് ഡിലീറ്റ് ചെയ്യാനും ജാഗ്രത പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മത്സരത്തിന്റെ മധ്യത്തില്‍, കോണ്‍ഗ്രസ് വക്താവ് ഷാമ മുഹമ്മദ് ഇന്ത്യന്‍ നായകന്റെ കായികക്ഷമതയെക്കുറിച്ച് അഭിപ്രായപ്പെട്ടു. ‘രോഹിത് ശര്‍മ്മയ്ക്ക് ഒരു കായികതാരത്തിന് വേണ്ടതത്ര തടിയനാണെന്നും ശരീരഭാരം കുറയ്ക്കണമെന്നും തീര്‍ച്ചയായും ഇന്ത്യ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ആകര്‍ഷകത്വമില്ലാത്ത ക്യാപ്റ്റന്‍ എന്നുമായിരുന്നു എക്‌സില്‍ കുറിച്ചത്.
രൂക്ഷമായ പരിഹാസമാണ് ഷമയുടെ പോസ്റ്റിന് ബിജെപി നടത്തിയത്. ”രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 90 തെരഞ്ഞെടുപ്പുകളില്‍ തോറ്റവരാണ് രോഹിത് ശര്‍മ്മ കൊള്ളത്ത ക്യാപ്റ്റനാണെന്ന് പറയുന്നത്. ഡല്‍ഹിയില്‍ 6 താറാവുകളും 90 തിരഞ്ഞെടുപ്പ് തോല്‍വികളും നേരിട്ടവര്‍ക്ക് രോഹിതിന്റെ നേതൃത്വത്തില്‍ ഇന്ത്യ ടി20 ലോകകപ്പ് നേടിയതൊന്നും വിഷയമല്ല.” ബിജെപി വക്താവ് ഷെഹ്സാദ് പൂനവല്ല പറഞ്ഞു.