• Fri. Nov 15th, 2024

24×7 Live News

Apdin News

Notices were sent to Munambam families during VS | മുനമ്പത്തെ കുടുംബങ്ങള്‍ക്ക് നോട്ടീസ് അയച്ചത് വിഎസിന്റെ കാലത്ത് ; ടി.കെ. ഹംസ ചെയര്‍മാന്‍ ആയിരുന്നപ്പോള്‍

Byadmin

Nov 14, 2024


uploads/news/2024/11/746406/thangal.jpg

കൊച്ചി: സിപിഐഎം നേതാവ് ടി കെ ഹംസ ചെയര്‍മാന്‍ ആയപ്പോഴാണ് മുനമ്പത്തെ കുടുംബങ്ങള്‍ക്ക് നോട്ടീസ് അയച്ചതെന്ന് വിശദീകരണവുമായി വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍. സംസ്ഥാന സര്‍ക്കാരിനാണ് ഇപ്പോഴും വിഷയം പരിഹരിക്കാന്‍ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം വിഷയം വന്‍ ചര്‍ച്ചയായിരിക്കെയാണ് വിശദീകരണവുമായി എത്തിയിരിക്കുന്നത്.

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ നിയമിച്ച നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമാണ് വഖഫ് ബോര്‍ഡിനോട് ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദേശം വന്നത്. വി എസ് സര്‍ക്കാരിന്റെ അതേ നിലപാടായിരുന്നു മുനമ്പം വിഷയത്തില്‍ പിണറായി സര്‍ക്കാരിനും. 2014 മുതല്‍ 2019 വരെ റഷീദലി ഷിഹാബ് തങ്ങളായിരുന്നു വഖഫ് ബോര്‍ഡ് ചെയര്‍മാന്‍. ‘കോടതി അലക്ഷ്യമാവും എന്നതുകൊണ്ടാണ് ഉത്തരവ് പരിഗണിക്കേണ്ടി വന്നത്.

മുനമ്പത്തെ കുടുംബങ്ങള്‍ക്ക് തന്റെ കാലത്ത് ഒരു നോട്ടീസ് പോലും അയച്ചിട്ടില്ലെന്നും പറഞ്ഞു. നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ഹൈക്കോടതിയുടെ കോടതി അലക്ഷ്യ ഉത്തരവ് വന്നത്. പാവപ്പെട്ട കുടുംബങ്ങളാണ് അവിടെ താമസിക്കുന്നതെന്ന മാനുഷിക പരിഗണന വെച്ച് അവരെ ഇറക്കിവിടുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന കൂടിക്കാഴ്ചയില്‍ പ്രശ്‌നം പരിഹരിക്കുമെന്ന് സമരസമിതിക്ക് മുഖ്യമന്ത്രിയും ഉറപ്പ് നല്‍കിയിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ വിശദമായ ചര്‍ച്ച നടത്തുമെന്നും ശാശ്വത പരിഹാരമുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. മുനമ്പത്തെ ഭൂമിയില്‍ നിന്ന് ആരെയും കുടിയൊഴിപ്പിക്കില്ല എന്ന് മന്ത്രി പി രാജീവും ഉറപ്പ് നല്‍കി.



By admin