മസ്‌കറ്റ്; അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് യാത്രാവിമാനം തകര്‍ന്ന് നിരവധി പേര്‍ മരണപ്പെട്ട സംഭവത്തില്‍ അനുശോചനം അറിയിച്ച് ഒമാന്‍.
അസര്‍ബൈജാന്‍, കസാഖിസ്ഥാന്‍ എന്നിവിടങ്ങളിലെ സര്‍ക്കാരുകളോടും ജനങ്ങളോടും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി ഒമാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
പടിഞ്ഞാറന്‍ കസാഖിസ്ഥാനിലെ അക്തൗ നഗരത്തിന് സമീപം നടന്ന ദാരുണമായ ദുരന്തത്തിനിരയായവരുടെ കുടുംബങ്ങള്‍ക്ക് ഒമാന്‍ ആത്മാര്‍ത്ഥമായ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. അസര്‍ബൈജാനില്‍ നിന്ന് റഷ്യയിലേക്കുള്ള യാത്രയ്ക്കിടെ കസാഖിസ്ഥാനിലെ അക്തൂവില്‍ തകര്‍ന്നു വീണ വിമാനത്തില്‍ യാത്ര ചെയ്തിരുന്ന 38 പേരാണ് മരിച്ചത്.