• Mon. Feb 24th, 2025

24×7 Live News

Apdin News

On the occasion of Aluva Shivratri, 1500 police officers will be deployed on duty under the leadership of District Police Chief Dr. Vaibhav Saxena. | ആലുവ ശിവരാത്രി; ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ 1500 പോലീസുദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് വിന്യസിക്കും

Byadmin

Feb 24, 2025


നിരത്തുകളിലും പ്രധാന കേന്ദ്രങ്ങളിലും മഫ്ടിയിലും പോലീസുണ്ടാകും.

aluva sivarathri

ആലുവ ശിവരാത്രിയോടനുബന്ധിച്ച് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ 1500 പോലീസുദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് വിന്യസിക്കും. 12 ഡി വൈ എസ് പി മാരും, 30 എസ്.എച്ച്.ഒമാരും ഇതിലുണ്ടാകും . നിരത്തുകളിലും പ്രധാന കേന്ദ്രങ്ങളിലും മഫ്ടിയിലും പോലീസുണ്ടാകും. ശിവരാത്രി മണപ്പുറത്ത് പോലീസ് കൺട്രോൾ റൂം തുറക്കും. 24 മണിക്കൂറും സി.സി.ടി.വി പരിശോധിക്കും. വാച്ച് ടവറുകളിലും പോലീസ് നിരീക്ഷണമുണ്ടാകും.

26 ന് വൈകീട്ട് 04.00 മണി മുതൽ 27 ന് പകല്ഴ 02.00 മണി വരെ താഴെ പറയുന്ന വിധത്തിൽ ആലുവ ടൗണി’ലും ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മണപ്പുറത്തേക്ക് വരുന്ന കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയിൽ നിന്നും ജി.സി.ഡി എ റോഡു വഴി ആയുർവ്വേദ ആശുപത്രിയ്ക്ക് മുന്നിലൂടെ മണപ്പുറത്തേയ്ക്ക പോകേണ്ടതാണ്.

മണപ്പുറത്ത് കെ.എസ്.ആർ.ടി.സിബസ്സുകൾക്കും, സ്വകാര്യ വാഹനങ്ങൾക്കും പാർക്ക് ചെയ്യുന്നതിനായി പ്രത്യേകം പ്രത്യേകം മൈതാനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. (വൺവേ ട്രാഫിക്ക് ആയിരിക്കും)

മണപ്പുറം ഭാഗത്ത് നിന്നുള്ള കെ.എസ്.ആർ.ടി.സി ബസ്സുകൾ മറ്റ് പ്രൈവറ്റ് വാഹനങ്ങൾ എന്നിവ പഴയ ദേശം റോഡ് വഴി നേരെ പറവൂർ കവലയിൽ എത്തണം. ( വൺവേ ആയിരിക്കും). തോട്ടയ്ക്കാട്ടുക്കര ജംങ്ഷനിൽ നിന്നും മണപ്പുറത്തേയ്ക്ക് യാതൊരുവിധ വാഹന ഗതാഗതവും അനുവദിക്കുന്നതല്ല.

.വരാപ്പുഴ, എടയാർ ഭാഗങ്ങളിൽ നിന്നും , ബസ്സുകൾ തേട്ടയ്ക്കാട്ടുക്കര കവലയിൽ നിന്നും, ഇടത്തോട്ട് തിരിഞ്ഞ് , അവിടെ ആളുകളെ ഇറക്കിയതിന് ശേഷം പറവൂർകവല. യു.സി കോളേജ് , കടുങ്ങല്ലൂർ വഴി തിരികെ പോകണം.
അങ്കമാലി ഭാഗത്ത് നിന്നും വരുന്ന പ്രൈവറ്റ് ബസ്സുകൾ പറവൂർ കവലയിൽ ആളെ ഇറക്കി യു ടേൺ ചെയ്ത് മടങ്ങി പോകേണ്ടതാണ് .

എറണാകുളം ഭാഗത്ത് നിന്നും എൻ.എച്ച് വഴി ആലുവയ്ക്ക് വരുന്ന പ്രൈവറ്റ് ബസ്സുകൾ പുളിഞ്ചോട് നിന്നും വലത്തേക്ക് തിരിഞ്ഞ് കാരോത്തുകുഴി വഴി പ്രൈവറ്റ് സ്റ്റാൻഡിലെത്തി ആളെയിറക്കി, പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും തിരികെ ബാങ്ക് ജംഗ്ഷൻ – ബൈപാസ് വഴി എറണാകുളം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്..

എറണാകുളം ഭാഗത്ത് നിന്നും വരുന്ന കെ.എസ്.ആർ.ടി.സി ബസ്സുകൾ പുളിഞ്ചോട് നിന്നും വലത്തേക്ക് തിരിഞ്ഞ് കാരോത്തുകുഴി, വഴി പ്രൈവറ്റ് സ്റ്റാൻഡിൽ എത്തി പ്രൈവറ്റ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് സർവ്വീസ് നടത്തേണ്ടതും. തിരികെ ബാങ്ക് ജംഗ്ഷൻ – ബൈപാസ് വഴി എറണാകുളം ഭാഗത്തേയ്ക്ക് പോകേണ്ടതുമാണ്.

പെരുമ്പാവൂർ ഭാഗത്ത് നിന്നും വരുന്ന കെ.എസ്.ആർ.ടി.സി ബസ്സുകൾ, പമ്പ് ജംങ്ഷൻ വഴി ആലുവ മഹാത്മഗാന്ധി ടൗൺ ഹാളിന് മുൻവശമുള്ള താൽക്കാലിക സ്റ്റാൻഡിൽ എത്തി , അവിടെ നിന്നും തിരികെ സർവ്വീസ് നടത്തേണ്ടതാണ്.

പെരുമ്പാവൂർ ഭാഗത്ത് നിന്നും വരുന്ന പ്രൈവറ്റ് ബസ്സുകൾ ,ഡി പി ഒ ജംഗ്ഷൻ വഴി നേരേ താഴേക്ക് ഇറങ്ങി, ഗവ. ഹോസ്പിറ്റൽ, കാരോത്തുകുഴി വഴി സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും അവിടെനിന്നും തിരികെ ബാങ്ക് കവല, ബൈപാസ് മെട്രൊ സർവ്വീസ് റോഡിലൂടെ പുളിഞ്ചോട് ജംഗ്ഷനിൽ എത്തി കാരോത്തുകുഴി വഴി ഗവൺമെൻ്റ് ഹോസ്പിറ്റൽ , റെയിൽവേ സ്ക്വയർ പമ്പ് ജംഗ്ഷൻ വഴി തിരികെ പോകേണ്ടതാണ്.

26 വൈകിട്ട് 8 മുതൽ ബാങ്ക് കവല മുതൽ മഹാത്മഗാന്ധി ടൗൺഹാൾ റോഡ് വരെ സ്വകാര്യവാഹനങ്ങൾ ഉൾപ്പെടെ യാതൊരുവിധ വാഹന ഗതാഗതവും അനുവദിക്കുന്നതല്ല.

26 ന് വൈകീട്ട് 8 മുതൽ എൻ.എച്ച് ഭാഗത്തു നിന്നും ആലുവ ടൗൺ വഴി പോകേണ്ട വാഹനങ്ങൾ പുളിഞ്ചോട് ജംഗ്ഷനിൽ എത്തി കാരോത്തുകുഴി, ഗവൺമെൻ്റ് ഹോസ്പിറ്റൽ വഴി പോകേണ്ടതാണ്.

പെരുമ്പാവൂർ ഭാഗത്തു നിന്നും ടൗൺ വഴി ദേശീയപാതയിലേക്ക് പോകേണ്ട വാഹനങ്ങൾ മാത ജംഗ്ഷൻ, സീനത്ത്, സി പി ഒ ജംഗ്ഷൻ, ഗവ. ഹോസ്പിറ്റൽ ജംഗ്ഷൻ, കാരോത്തുകുഴി വഴി പോകേണ്ടതാണ്.

ഹൈവെകളിലും, പ്രാന്തപ്രദേശങ്ങളിലും, ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി റോഡ് സൈഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.

ആലുവ പാലസിന് സമീപമുള്ള കൊട്ടാരം കടവിൽ നിന്നും, മണപ്പുറത്തേയ്ക്ക് കടത്തു വഞ്ചിയിലൂടെയുള്ള ഗതാഗതം അനുവദിക്കുന്നതല്ല.

26ന് രാത്രി 10.00 മണി മുതൽ 27 ന് പകൽ 10.00 മണിവരെ തൃശുർ ഭാഗത്തുനിന്നും വരുന്ന ഹെവി വാഹനങ്ങൾ എല്ലാം തന്നെ അങ്കമാലിയിൽ നിന്നും എം.സി റോഡിലൂടെ അതാത് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്.
എറണാകുളത്തു നിന്നും വരുന്ന ഹെവി വാഹനങ്ങൾ കളമശ്ശേരിയിൽ നിന്നും കണ്ടെയ്നർ റോഡ് വഴി പറവൂർ എത്തി മാഞ്ഞാലി റോഡിൽ പ്രവേശിച്ച് അത്താണി ജംഗ്ഷൻ വഴി തൃശൂർ ഭാഗത്തേക്ക് പേകേണ്ടതാണ്.



By admin