• Mon. Jan 27th, 2025

24×7 Live News

Apdin News

one-railway-station-in-india-which-has-no-official-name-is-fully-functional | ഇന്ത്യയിലെ ഈ റെയിൽവേ സ്റ്റേഷനിൽ എത്തുന്നവർ ഞെട്ടും, സ്റ്റേഷന് പേര് ഇല്ല, പൂർണ്ണമായും പ്രവർത്തനക്ഷമം

Byadmin

Jan 26, 2025


ഔദ്യോഗിക നാമം ഇല്ലെങ്കിലും പശ്ചിമ ബം​ഗാളിലെ ഈ സ്റ്റേഷൻ പൂർണ്ണമായും പ്രവർത്തനക്ഷമമാണ്.

railway station

ഇന്ത്യൻ റെയിൽവേയുടെ കീഴിലുള്ള 7,300ലധികം റെയിൽവേ സ്റ്റേഷനുകളിൽ ഒരൃ റെയിൽവേ സ്റ്റേഷൻ മാത്രം ബാക്കിയുള്ളവയിൽ നിന്ന് വ്യത്യസ്തമാണ്. പേരില്ലാതെ പ്രവർത്തിക്കുന്നു എന്നതാണ് ഈ റെയിൽവേ സ്റ്റേഷന്റെ സവിശേഷത. ഔദ്യോഗിക നാമം ഇല്ലെങ്കിലും പശ്ചിമ ബം​ഗാളിലെ ഈ സ്റ്റേഷൻ പൂർണ്ണമായും പ്രവർത്തനക്ഷമമാണ്.

ബങ്കുര-മസാഗ്രാം റെയിൽവേ ലൈനിലെ റെയ്‌ന, റെയ്‌നഗർ ഗ്രാമങ്ങൾക്കിടയിലാണ് ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. സ്റ്റേഷൻ നിലനിൽക്കുന്ന പ്രദേശത്തിൻ്റെ അധികാരപരിധിയെ ചൊല്ലി രണ്ട് ഗ്രാമങ്ങൾ തമ്മിലുള്ള തർക്കമാണ് റെയിൽവേ സ്റ്റേഷന് പേരില്ലാതാകാൻ കാരണമായത്. പ്ലാറ്റ്‌ഫോമിൻ്റെ ഇരുവശത്തുമുള്ള മഞ്ഞ നിറത്തിലുള്ള ശൂന്യമായ സൈൻ ബോർഡ് രണ്ട് ഗ്രാമങ്ങളിലെ നാട്ടുകാർ തമ്മിലുള്ള തർക്കത്തിന്റെ
നേർസാക്ഷ്യമാണ്. ബങ്കുര-മസാഗ്രാം റൂട്ടിൽ സ‍ർവീസ് നടത്തുന്ന ട്രെയിൻ മാത്രമാണ് ഈ റെയിൽവേ സ്റ്റേഷനിൽ നി‍ർത്തുക.

ഒരാഴ്ചയിൽ ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഈ സ്റ്റേഷനിൽ ട്രെയിൻ നിർത്തും. ദിവസേന ആറ് തവണയാണ് ഇവിടെ ട്രെയിൻ നിർത്തുക. ടിക്കറ്റുകളിൽ സ്റ്റേഷൻ്റെ പഴയ പേരായ റയ്നാഗർ എന്നാണ് രേഖപ്പെടുത്തുന്നതെന്ന് സ്റ്റേഷൻ മാസ്റ്റർ നബകുമാർ നന്ദി പറഞ്ഞു. ആദ്യം റയ്നാഗർ എന്നായിരുന്നു ഈ റെയിൽവേ സ്റ്റേഷൻ്റെ പേര്. എന്നാൽ സ്റ്റേഷൻ്റെ പേര് മാറ്റണമെന്ന് നാട്ടുകാർ റെയിൽവേ ബോർഡിന് ഔദ്യോഗികമായി പരാതി നൽകി. അന്ന് മുതൽ ഈ സ്റ്റേഷൻ പേരില്ലാതെയാണ് പ്രവർത്തിക്കുന്നത്.



By admin