• Thu. Apr 3rd, 2025

24×7 Live News

Apdin News

operation-d-hunt-kerala-police-arrested-105-accused-and-seized-mdma-and-other-drug-products-overall-kerala | ഓപ്പറേഷന്‍ ഡി-ഹണ്ട്: 105 പേരെ അറസ്റ്റ് ചെയ്തു; എംഡിഎംഎ ഉള്‍പ്പെടെ പിടിച്ചെടുത്തു

Byadmin

Apr 2, 2025


വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 90 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

operation d hunt

സംസ്ഥാനവ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2,384 പേരെ ഇന്നലെ പരിശോധിച്ചു. സ്പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായായിരുന്നു പരിശോധന. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 90 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 105 പേരെ വിവിധ കേസുകളിലായി അറസ്റ്റ് ചെയ്തു. ഈ പ്രതികളില്‍ നിന്ന് എംഡിഎംഎ (0.022 കി.ഗ്രാം), കഞ്ചാവ് (1.03 കി.ഗ്രാം), കഞ്ചാവ് ബീഡി (71 എണ്ണം) എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് ഇന്നലെ സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂമും നിലവിലുണ്ട്.



By admin