• Tue. Jan 7th, 2025

24×7 Live News

Apdin News

our-maoists-were-killed-and-weapons-including-ak-47-were-recovered-in-chhattisgarh | ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; നാല് മാവോയിസ്റ്റുകളെ വധിച്ചു

Byadmin

Jan 5, 2025


uploads/news/2025/01/756440/attack-jammu-kashmir.gif

photo; representative image

ദന്തേവാഡ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. നാരായൺപൂർ – ദന്തേവാഡ ജില്ലാ അതിർത്തിയിലെ തെക്കൻ അബുജ്മർ വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകളെ വധിച്ചു. ജില്ലാ റിസർവ് ഗാർഡിൻ്റെ ( ഡിആർജി ) ഹെഡ് കോൺസ്റ്റബിളിനും ഏറ്റുമുട്ടലിൽ ജീവൻ നഷ്ടമായതായി ബസ്തർ ഇൻസ്‌പെക്ടർ ജനറൽ പി. സുന്ദരരാജ് അറിയിച്ചു.

അബുജ്മർ മേഖലയിലെ നാരായൺപൂർ, ദന്തേവാഡ, ജഗ്ദൽപൂർ, കൊണ്ടഗാവ് ജില്ലകളിൽ നിന്നുള്ള ഡിആർജി ടീമുകളെ ഏകോപിപ്പിച്ചാണ് പ്രത്യേക ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) വെള്ളിയാഴ്ച ഓപ്പറേഷൻ നടത്തിയത്. ഏറ്റുമുട്ടലിൽ യൂണിഫോമിട്ട നാല് മാവോയിസ്റ്റുകളെയാണ് സേന വധിച്ചത്. തിരച്ചിലിൽ എകെ 47, എസ്എൽആർ ഉൾപ്പെടെയുള്ള ഓട്ടോമാറ്റിക് ആയുധങ്ങൾ കണ്ടെടുത്തതായി പി. സുന്ദരരാജ് അറിയിച്ചു. മേഖലയിൽ ഇപ്പോഴും തെരച്ചിൽ പുരോ​ഗമിക്കുകയാണ്.



By admin