• Fri. Oct 18th, 2024

24×7 Live News

Apdin News

Palakkad Sarin himself is the candidate; Evening announcement | പാലക്കാട് സരിന്‍ തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ; ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

Byadmin

Oct 18, 2024


uploads/news/2024/10/741383/p-sarin.jpg

പാലക്കാട്: ഷാഫി പറമ്പില്‍ പോയതിന് പിന്നാലെ പാലക്കാട് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതന്‍ ഡോ. പി. സരിന്‍ ഇടതു സ്ഥാനാര്‍ത്ഥിയാകും. ഔദേ്യാഗിക പ്രഖ്യാപനം വൈകിട്ട് നടക്കുമെന്നാണ് സൂചന. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ സരിന്റെ പേരിന് അംഗീകാരം നല്‍കിയതായിട്ടാണ് വിവരം. ഇക്കാര്യം ഇനി ജില്ലാക്കമ്മറ്റിയിലും ചര്‍ച്ച ചെയ്യും.

പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്നാണ് കിട്ടുന്ന സൂചനകള്‍. സരിനാണ് ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി സെക്രട്ടേറിയേറ്റ് അംഗീകാരം നല്‍കിയത്. വിവരം പി. സരിനെയും ജില്ലാ സെക്രട്ടേറിയേറ്റ് അറിയിച്ചു. തീരുമാനം സംസ്ഥാന കമ്മറ്റിക്കും വിട്ടിരിക്കുകയാണ്. കോണ്‍ഗ്രസില്‍ മത്സരിക്കാനുള്ള അവസരം നിഷേധിച്ചതോടെയാണ് സരിന് സിപിഎം പക്ഷത്തേക്ക് എത്തിയത്.

പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിര്‍പ്പിടയിലാണ് സരിന്റെ പേര് ജില്ലാ സെക്രട്ടേറിയേറ്റ് മുമ്പോട്ട് വെച്ചത്. സരിന് ഒരേസമയം ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുമെന്ന് വിലയിരുത്തിയാണ് സരിന്റെ പേരിന് സെക്രട്ടേറിയേറ്റ് മുന്‍തൂക്കം കൊടുക്കാന്‍ കാരണമായത്. പാലക്കാട് കോണ്‍ഗ്രസ് രാഹുല്‍ മാങ്കൂട്ടത്തെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതോടെയാണ് സരിന്‍ ഇടതുപക്ഷത്തേക്കും ചാഞ്ഞത്.



By admin