
പത്തനംതിട്ട: വീണ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ ക്ഷണിതായി ഉള്‍പ്പെടുത്തിയത് മന്ത്രിയെന്ന നിലയിലാണെന്നും മന്ത്രിമാരെ സംസ്ഥാന സമിതിയിലെ ക്ഷണിതാവാക്കുന്നത് പതിവ് കീഴ്‌വഴക്കമാണെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. പത്മകുമാറിന്റെ അതൃപ്തി ഏതു സാഹചര്യത്തിലാണെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പാര്‍ട്ടിയുടെ പ്രിയങ്കരനായ നേതാവാണെന്നും പറഞ്ഞു.
മന്ത്രിയെന്ന നിലയില്‍ വീണ ജോര്‍ജിന്റെ പ്രവര്‍ത്തനം വളരെ മികച്ചതാണ്. മന്ത്രിയെന്ന സമയത്തിന്റെ പരിമിതിയില്‍ നിന്നുകൊണ്ട് പോലും സംഘടനാ കാര്യങ്ങളിലും വീണാജോര്‍ജ്ജ് പങ്കെടുക്കാറുണ്ടെന്നും പറഞ്ഞു. പത്മകുമാറിന്റെ പരാമര്‍ശങ്ങള്‍ സംസ്ഥാന കമ്മിറ്റിയിലോ, സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ ജില്ലാ കമ്മിറ്റിയോ പരിശോധിക്കുമെന്നും രാജു എബ്രഹാം പറഞ്ഞു.
പത്മകുമാറിന്റെ നടപടി പാര്‍ട്ടി ഗൗരവമായി പരിശോധിക്കുമെന്നും പറഞ്ഞു. 52 വര്‍ഷത്തെ തന്റെ പ്രവര്‍ത്തിപരിചയത്തേക്കാളും ഒമ്പത് വര്‍ഷത്തെ വീണാജോര്‍ജ്ജിന്റെ പ്രവര്‍ത്തനമാണ് പാര്‍ട്ടി പരിഗണിച്ചതെന്നായിരുന്നു കഴിഞ്ഞദിവസം പത്മകുമാറിന്റെ പ്രതികരണം വന്നത്. അതേസമയം പത്മകുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ നടത്തിയ പ്രസ്താവനയോട് സംസ്ഥാന നേതൃത്വമോ വീണാജോര്‍ജ്ജോ പ്രതികരിച്ചിട്ടില്ല.