പി സി ജോര്‍ജിനെ റിമാന്‍ഡ് ചെയ്തതിന് പിന്നാലെ നടത്തിയ വൈദ്യപരിശോധനയിലാണ് ഇ സി ജി വ്യതിയാനം കണ്ടത്.

photo – facebook
കോട്ടയം: ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പി സി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു. ഇസിജി വ്യതിയാനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. പി സി ജോര്‍ജിനെ റിമാന്‍ഡ് ചെയ്തതിന് പിന്നാലെ നടത്തിയ വൈദ്യപരിശോധനയിലാണ് ഇ സി ജി വ്യതിയാനം കണ്ടത്. പി സി ജോര്‍ജിന് മെഡിക്കല്‍ സപ്പോര്‍ട്ട് നല്‍കണമെന്ന് ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് മതവിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോർജിനെ റിമാൻഡ് ചെയ്തത്. ജോർജിൻ്റെ ജാമ്യാപേക്ഷ തള്ളിയാണ് കോടതി ഉത്തരവ്. പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷയില്‍ കോടതി വാദം കേട്ടിരുന്നു. നേരത്തേ, ജോർജിനെ വൈകിട്ട് ആറ് വരെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ മപാലീസ് നീക്കം നടത്തിയിരുന്നു. ഈ നീക്കം മറികടന്ന് പി സി ജോര്‍ജ് ഈരാറ്റുപേട്ട കോടതിയില്‍ കീഴടങ്ങിയത്.