
ബിജെപി നേതാവ് പി സി ജോര്‍ജിന്റെ ലൗജിഹാദ് പ്രസംഗത്തില്‍ കേസെടുക്കണമെന്ന കാര്യത്തില്‍ പോലീസ് വീണ്ടും നിയമോപദേസം തുടരും. പ്രാഥമികമായി ലബിച്ച നിയമോപദേശത്തില്‍ വ്യക്തത വരാത്ത സാഹചര്യത്തിലാണ് വീണ്ടും നിയമപദേശം തേടുന്നത്. പാലയില്‍ നടന്ന ലഹരിവിരുദ്ധ സെമിനാറിലായിരുന്നു പി സി ജോര്‍ജിന്റെ വിവാദ പരാമര്‍ശം.
മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടിട്ടുണ്ടെന്നായിരുന്നു പി സി ജോര്‍ജിന്റെ പ്രസംഗം. അതേസമയം പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് കോടതിയെ സമീപിച്ചേക്കും. ചാനല്‍ ചര്‍ച്ചയ്ക്കിടയുള്ള വിദ്വേഷ പരാമര്‍ശക്കേസില്‍ കര്‍ശന ഉപാധികളോടെ ജാമ്യം കിട്ടിയ പിസി ജോര്‍ജ് ജാമ്യ വ്യവസ്ഥ ലംഘിച്ചെന്നാണ് യൂത്ത് ലീ?ഗിന്റെ പരാതി. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കില്ലെന്നാണ് പിസി ജോര്‍ജിന്റെ നിലപാട്.