ഹൈ വോൾട്ടേജ് ബൾബുകൾ ഉപയോഗിച്ച് മീൻ പിടിക്കുന്ന ബോട്ടുകൾക്കെതിരേയും നടപടി

photo; representative image
തിരുവനന്തപുരം: ആഴക്കടലിൽ രാത്രിയിൽ ലൈറ്റിട്ട് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്കെതിരെ കർശന നടപടി . രാത്രിയിൽ ഹൈ വോൾട്ടേജ് ബൾബുകൾ ഉപയോഗിച്ച് മീനുകളെ ആകർഷിച്ചു പിടിക്കുന്ന ബോട്ടുകൾ കസ്റ്റഡിയിലെടുമെന്ന് മറൈൻ എൻഫോഴ്സ്മെന്റ്. ഹൈ വോൾട്ടേജ് ബൾബുകൾ ഉപയോഗിച്ച് മീൻ പിടിക്കുന്ന ബോട്ടുകൾക്കെതിരേയും നടപടി
രാജ്യത്ത് രാത്രികാലങ്ങളിൽ ലൈറ്റിട്ട് കടലിൽ നിന്ന് മീൻ പിടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയ നിയമം നിലനിൽക്കുമ്പോഴാണ് അന്യ സംസ്ഥാനങ്ങളിൽ നിന്നും ഇത്തരത്തിൽ ബോട്ടുകൾ എത്തുന്നതും മത്സ്യബന്ധനം നടത്തുന്നതും. പന്ത്രണ്ട് വാട്ട്‌സിന് താഴെ വെളിച്ചം ഉപയോഗിക്കാന്‍ അനുമതിയുള്ളിടത്ത് ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗപ്പെടുത്തി 4636 വാട്ട്‌സ് ലൈറ്റ് ഉപയോഗിച്ചായിരുന്നു അനധികൃത മീന്‍പിടുത്തം നടത്തിയത്.
അതേസമയം തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ വള്ളങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് ഫിഷറീസ് – മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് കോസ്റ്റല്‍ പോലീസ് സംയുക്ത സംഘം. ആഴക്കടലില്‍ നടത്തിയ പരിശോധനയിലാണ് തൃശ്ശൂര്‍ ജില്ലയിലെ വാടാനപ്പള്ളി സ്വദേശി കരീപ്പാടത്ത് വീട്ടില്‍ മനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സൂര്യദേവന്‍, ഏങ്ങണ്ടിയൂര്‍ സ്വദേശി പുതുവീട്ടില്‍ നസീറിന്റെ ക്യാരിയര്‍ തുടങ്ങിയ വള്ളങ്ങള്‍ പിടിച്ചെടുത്തത്. ഇവരെ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമ പ്രകാരം കേസെടുത്ത് ബോട്ടുകളിലെ മത്സ്യം ലേലം ചെയ്ത് ലഭിച്ച ഒന്‍പതിനായരത്തി എഴുന്നൂറ് രൂപ സര്‍ക്കാരിലേക്ക് കണ്ടുകെട്ടുകയും അനധികൃത മത്സ്യബന്ധനം നടത്തിയതിന് പിഴയായി മൂന്ന് ലക്ഷം രൂപ ഈടാക്കുകയും ചെയ്തു.