• Wed. Apr 16th, 2025

24×7 Live News

Apdin News

Pet dog’s entire body was slashed for not coming when called | വിളിച്ചപ്പോള്‍ അടുത്തേക്ക് വരാത്തതിന് വളര്‍ത്തുനായയുടെ ശരീരമാകെ വെട്ടിപ്പരുക്കേല്‍പ്പിച്ചു തെരുവില്‍ തള്ളി ; യുവാവിനെതിരേ ​പോലീസ് കേസെടുത്തു

Byadmin

Apr 16, 2025


uploads/news/2025/04/776169/dog.jpg

തൊടുപുഴ: വിളിച്ചപ്പോള്‍ അടുത്തേക്ക് വരാത്തതിന് വളര്‍ത്തുനായയുടെ ശരീരമാകെ വെട്ടിപ്പരുക്കേല്‍പ്പിച്ചശേഷം തെരുവില്‍ ഉപേക്ഷിച്ചയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. മുതലക്കോടം സ്വദേശി ഇടശേരിയി ല്‍ ഷൈജു തോമസിനെതിരെയാണ് തൊടുപുഴ പോലീസ് കേസെടുത്തത്. ഞായറാഴ്ച വൈകുന്നേരമാണ് കേസിനാസ് പദമായ സംഭവം.

മുതലക്കോടം ഭാഗത്ത് ശരീരമാസകലം മുറിവേറ്റ് ഒരു നായ കിടക്കുന്നുവെന്ന വിവരം നാട്ടുകാര്‍ ഇടുക്കി അനിമല്‍ റെസ്‌ക്യൂ ടീമീനെ അറിയിച്ചു. തുടര്‍ന്ന് റെസ്‌ക്യൂ ടീം അംഗങ്ങളായ കീര്‍ത്തിദാസ്, മഞ്ജു എന്നിവര്‍ സ്ഥലത്തെത്തി നായയെ കണ്ടെത്തി. തുടര്‍ന്ന് ഇവര്‍ നടത്തിയ അന്വേഷണത്തില്‍ നാട്ടുകാരാണ് നായയ്ക്ക് ഗുരുതരമായി മുറിവേറ്റ സംഭവത്തെപ്പറ്റി ഇവര്‍ക്ക് വിവരം നല്‍കിയത്.

ഉടമ നായയെ കൂടിനുള്ളി ല്‍ കയറ്റാന്‍ വിളിച്ചപ്പോള്‍ എത്താതിന്റെ ദേഷ്യത്തില്‍ ഇയാള്‍ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച നായയെ വെട്ടി പരുക്കേല്‍പ്പിച്ചശേഷം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. നായയുടെ നട്ടെല്ലിനോട് ചേര്‍ന്ന് അഞ്ച് മുറിവുകള്‍ക്ക് പുറമെ തലയിലും ആഴത്തില്‍ വെട്ടി പരുക്കേല്‍പ്പിച്ചിരുന്നു. റെസ്‌ക്യൂ ടീം നായയെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ച് അവശ്യമായ ചികില്‍സ നല്‍കിയശേഷം അഭയകേന്ദ്രത്തിലേക്ക് മാറ്റി. നായയുടെ ശസ്ത്രക്രിയ അടക്കം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും പൂര്‍ണ ആരോഗ്യവാനാകുന്ന മുറയ്ക്ക് നായയെ ദത്ത് എടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് നല്‍കുമെന്നും റെസ്‌ക്യൂ ടീം അംഗങ്ങള്‍ പറഞ്ഞു.

അനിമല്‍ റെസ്‌ക്യൂ ടീമിന്റെ പരാതിയിലാണ് നായയെ ഉപദ്രവിച്ച ഉടമയ്‌ക്കെതിരെ തൊടുപുഴ പോലിസ് കേസെടുത്തത്. അതേസമയം തെരുവില്‍ അലഞ്ഞുതിരിയുന്നതും ഉടമകള്‍ ഉപേക്ഷിച്ചതുമായ മൃഗങ്ങള്‍ക്ക് അഭയകേന്ദ്രമോ ചികില്‍സാ സൗകര്യങ്ങളോ ജില്ലയില്‍ ഇല്ലെന്നും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കണമെന്നും റെസ്‌ക്യൂ ടീം അംഗങ്ങള്‍ പറയുന്നു.



By admin