• Mon. Nov 18th, 2024

24×7 Live News

Apdin News

Petition for the rape case to be quashed; The High Court directed to produce the case diary of the case | ബലാത്സംഗക്കേസ് റദ്ദാക്കണമെന്ന ഇടവേള ബാബുവിന്റെ ഹര്‍ജി; കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

Byadmin

Nov 18, 2024


petition, rape case

ഇടവേള ബാബുവിനെതിരെയുള്ള ബലാത്സംഗ കേസിന്റെ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ഇടവേള ബാബു നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.കേസിന്റെ തുടര്‍ നടപടി ക്രമങ്ങള്‍ തല്‍ക്കാലികമായി കോടതി നേരത്തെ സ്‌റ്റേ ചെയതിരുന്നു.

ഇടവേള ബാബുവിനെതിരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയിലായിരുന്നു കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തത്. സിനിമയിലെ അവസരത്തിനും അമ്മയിലെ അംഗത്വത്തിനും തന്റെ താല്‍പര്യത്തിന് വഴങ്ങണമെന്ന് ഇടവേള ബാബു ആവശ്യപ്പെട്ടെന്നായിരുന്നു പരാതി.

അമ്മയിലെ അം?ഗത്വത്തിന് രണ്ട് ലക്ഷം രൂപ ഫീസ് നല്‍കണമെന്ന് ഇടവേള ബാബു പറഞ്ഞതായും പരാതിയലുണ്ട്. എന്നാല്‍ അഡ്ജസ്റ്റ് ചെയ്താല്‍ രണ്ടു ലക്ഷം വേണ്ട, അംഗത്വവും കിട്ടും കൂടുതല്‍ അവസരവും കിട്ടുമെന്ന് ഇടവേള ബാബു പറഞ്ഞതായി നടി വെളിപ്പെടുത്തിയിരുന്നു.



By admin