• Thu. Oct 10th, 2024

24×7 Live News

Apdin News

pinarayi-vijayan-against-kerala-governor | അടിസ്ഥാനമില്ലാത്ത ആക്ഷേപത്തില്‍ പ്രതിഷേധമുണ്ടെന്ന് മുഖ്യമന്ത്രി; ഗവര്‍ണര്‍ക്ക് കത്തിലൂടെ മറുപടി

Byadmin

Oct 10, 2024


സ്വര്‍ണ്ണക്കടത്ത് പിടിക്കാത്തത് കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ വീഴ്ചയാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്

uploads/news/2024/10/739755/9.gif

photo – facebook

തിരുവനന്തപുരം: മലപ്പുറം പരാമര്‍ശ വിവാദത്തില്‍ ഗവര്‍ണറുടെ കത്തിലെ ആക്ഷേപങ്ങള്‍ അനാവശ്യമെന്ന് മുഖ്യമന്ത്രി. ഗവര്‍ണ്ണര്‍ക്ക് മുഖ്യമന്ത്രി നല്‍കിയ കത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. അടിസ്ഥാനമില്ലാത്ത ആക്ഷേപത്തില്‍ പ്രതിഷേധമുണ്ടെന്നും ദേശവിരുദ്ധതയുണ്ടെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി കത്തില്‍ പറയുന്നു. വസ്തുതകളെ ഗവര്‍ണ്ണര്‍ തെറ്റായി വ്യാഖ്യാനിച്ചു. സ്വര്‍ണ്ണക്കടത്ത് പിടിക്കാത്തത് കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ വീഴ്ചയാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട് .

മുഖ്യമന്ത്രിയെയും സംസ്ഥാനത്തെയും ഇരുട്ടില്‍ നിര്‍ത്താനാണ് ഗവര്‍ണ്ണര്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി കത്തില്‍ പറയുന്നു.സ്വര്‍ണ്ണക്കടത്ത് തടയാന്‍ സംസ്ഥാന സര്‍ക്കാരാണ് ജാഗ്രത പാലിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് തടയുന്നതില്‍ കേരളാ പോലീസിനെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ ഗവര്‍ണ്ണര്‍ അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ സംവാദം ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ കത്തിലുണ്ട്.

മലപ്പുറം വിവാദത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയതോടെ വീണ്ടും പോര്‍മുഖം തുറന്നിരിക്കുകയാണ്. ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ നടപടി ഭരണഘടനാവ്യവസ്ഥയ്ക്കും ധാര്‍മികതയ്ക്കും നിരക്കുന്നതല്ലെന്നായിരുന്നു ഗവര്‍ണറുടെ കത്തില്‍ പറഞ്ഞിരുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ചീഫ് സെക്രട്ടറിയും ഡിജിപിയും ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കാതിരുന്നത്.



By admin