• Sun. Jan 12th, 2025

24×7 Live News

Apdin News

pocsos-case-kerala-school-bus-driver-cleaner-arrested | വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗീകാതിക്രമത്തിന് ശ്രമം: കൊല്ലത്ത് സ്‌കൂള്‍ ബസ് ഡ്രൈവറും ക്ലീനറും അറസ്റ്റില്‍

Byadmin

Jan 12, 2025


pocso, case, kerala, school, bus, driver, arrest

കൊല്ലം: വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയെന്ന പരാതിയില്‍ സ്‌കൂള്‍ ബസ് ഡ്രൈവറും ക്ലീനറും അറസ്റ്റില്‍. വിദ്യാര്‍ത്ഥികളുടെ പരാതിയിലാണ് അറസ്റ്റ്. മുഖത്തല സുബിന്‍ ഭവനത്തില്‍ സുഭാഷ് (51), ക്ലീനറായ തൃക്കോവില്‍വട്ടം പാങ്ങോണം ചരുവിള പുത്തന്‍വീട്ടില്‍ സാബു (53) എന്നിവരാണ് അറസ്റ്റിലായത്. ഇരുവര്‍ക്കുമെതിരെ എട്ട് പോക്സോ കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. ശക്തികുളങ്ങര പോലീസാണ് കേസെടുത്തത്.

ലൈംഗിക ചുവയോടെ സംസാരിച്ചു, ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചു എന്നിങ്ങനെയാണ് പരാതി. കുട്ടികള്‍ സ്വന്തം കൈപ്പടയില്‍ പ്രിന്‍സിപ്പലിനു പരാതി എഴുതി നല്‍കിയിരുന്നു. പ്രിന്‍സിപ്പല്‍ ഇത് പോലീസിനു കൈമാറുകയായിരുന്നു. എട്ട് വിദ്യാര്‍ഥിനികളാണു പരാതിക്കാര്‍. ഓരോ കുട്ടികളുടേയും മൊഴി പ്രത്യേകം രേഖപ്പെടുത്തിയാണു പോലീസ് കേസെടുത്തത്. സാബുവിനെതിരെ ആറു കേസുകളും സുഭാഷിനെതിരെ രണ്ടുകേസുമാണ് റജിസ്റ്റര്‍ ചെയ്തത്. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു.



By admin