• Mon. Dec 23rd, 2024

24×7 Live News

Apdin News

police-move-to-seize-the-journalist-phone-to-find-the-source-of-the-news-kuwj-to-protest | വാര്‍ത്തയുടെ ഉറവിടം കണ്ടെത്താൻ ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാനുള്ള പൊലീസ് നീക്കം; കെയുഡബ്ല്യൂജെ പ്രക്ഷോഭത്തിന്

Byadmin

Dec 22, 2024


ഇതിനെതിരെ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി മാര്‍ച്ചും ധര്‍ണയും നടത്തും

kuwj

ലേഖകന്റെ ഫോണ്‍ വാര്‍ത്തയുടെ പേരില്‍ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രക്ഷോഭത്തിന്.
ഇതിനെതിരെ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി മാര്‍ച്ചും ധര്‍ണയും നടത്തും. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തേക്കും ജില്ലകളില്‍ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലേക്കുമാണ് മാര്‍ച്ച്.

മാര്‍ച്ചില്‍ രാഷ്ട്രീയ, സാംസ്‌കാരിക നായകരും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും പങ്കെടുക്കും. വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്താന്‍ നിര്‍ബന്ധിച്ച് ക്രൈംബ്രാഞ്ച് നടത്തുന്ന നീക്കങ്ങള്‍ മാധ്യമപ്രവര്‍ത്തനത്തിനു കൂച്ചുവിലങ്ങ്ഇടാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും ഇതിനെതിരെ നിയമപരമായും ശക്തമായ പോരാട്ടം സംഘടിപ്പിക്കുമെന്ന് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി റെജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും വ്യക്തമാക്കി.



By admin