കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോഴാണ് മർദ്ദനമേറ്റത്.
വാരാണസിയിൽ പോലീസ് ഉദ്യോഗസ്ഥന് നേരെ ആൾക്കൂട്ട മർദ്ദനം. കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോഴാണ് മർദ്ദനമേറ്റത്. പോലീസുകാരൻ ഓടിച്ച കാർ ഓട്ടോയിൽ ഇടിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തുടര്ന്ന് തർക്കം കൈയാങ്കളിയിലെത്തുകയായിരുന്നു.
തടിച്ചുകൂടിയ ആളുകൾ പോലീസുകാരനെ പൊതിരെ തല്ലി. ഭാര്യയും മക്കളും നോക്കി നിൽക്കെയായിരുന്നു മർദ്ദനം. ഈ സമയം ഇയാൾ യൂണിഫോം ധരിച്ചിട്ടുണ്ടായിരുന്നില്ല. താൻ പൊലീസുകാരനാണെന്നും കുടുംബത്തിന് മുന്നിലിട്ട് മർദ്ദിക്കരുതെന്ന് കരഞ്ഞ് പറഞ്ഞിട്ടും ആളുകൾ കൂട്ടാക്കിയില്ല.
വടിയടക്കം ഉപയോഗിച്ചാണ് മർദ്ദനം. സമീപത്തെ പൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ടിട്ടും ഫലമുണ്ടായില്ല. ഒരാജാതലാബ് സ്റ്റേഷനിലെ എസ്എച്ച്ഒയായ അജിത് വെർമ എന്ന ഉദ്യോഗസ്ഥനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ഇരുവിഭാഗവും പരാതി നൽകി.