• Sun. Oct 27th, 2024

24×7 Live News

Apdin News

Police playing hide and seek; CPM to surrender and leaders | ദിവ്യ എവിടെ? ഒളിച്ചുകളിച്ച്‌ പോലീസ്‌; കീഴടങ്ങണമെന്ന സി.പി.എം. നേതാക്കളും, വീട്ടിലെത്തി മടങ്ങിയെന്നു സൂചന, ജാമ്യാപേക്ഷയില്‍ വിധി വരുംവരെ ഒളിവില്‍ തുടരും?

Byadmin

Oct 27, 2024


പോലീസ്‌ കാവലുള്ള സമയത്താണ്‌ ദിവ്യ ഇരിണാവിലെ വീട്ടിലെത്തിയതും പോയതും. അറസ്‌റ്റ് ചെയ്യാന്‍ പറ്റുന്ന സാഹചര്യമുണ്ടായിട്ടും മൊഴിയെടുക്കാന്‍ പോലും പോലീസ്‌ തയാറായില്ല

p.p. divya

കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തപ്പെട്ട കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്‌ മുന്‍ പ്രസിഡന്റ്‌ പി.പി. ദിവ്യ ഒളിവില്‍ത്തന്നെ. ദിവ്യ കീഴടങ്ങണമെന്നാണു സി.പി.എം. നേതാക്കളും ആവശ്യപ്പെടുന്നത്‌. എന്നാല്‍, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്നതു വരെ ഒളിവില്‍ തുടരാനാണു നീക്കമെന്നു സൂചന. ദിവ്യ എവിടെയാണെന്നതില്‍ പോലീസിനും വ്യക്‌തതയില്ല. അതേ സമയം, കഴിഞ്ഞ ദിവസം ഇരിണാവിലെ വീട്ടില്‍ ഇവര്‍ എത്തിയതായി വാര്‍ത്തയുണ്ട്‌.

പോലീസ്‌ കാവലുള്ള സമയത്താണ്‌ ദിവ്യ ഇരിണാവിലെ വീട്ടിലെത്തിയതും പോയതും. അറസ്‌റ്റ് ചെയ്യാന്‍ പറ്റുന്ന സാഹചര്യമുണ്ടായിട്ടും മൊഴിയെടുക്കാന്‍ പോലും പോലീസ്‌ തയാറായില്ല. ദിവ്യയെ അറസ്‌റ്റ് ചെയ്ണമെന്നു കെ.പി. മോഹനന്‍ എം.എല്‍.എ. ഉള്‍പ്പെടെ ശക്‌തമായി ആവശ്യപ്പെട്ടു. ജില്ലയിലെ മുതിര്‍ന്ന സി.പി.എം. നേതാക്കളും ഇടഞ്ഞുനില്‍ക്കുകയാണ്‌.

ദിവ്യയെ അറസ്‌റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ വിവിധ പാര്‍ട്ടി സംഘടനകള്‍ ഇന്നലെയും പ്രതിഷേധ പരിപാടികള്‍ നടത്തി. കലക്‌ടറേറ്റിനു മുന്നില്‍ മഹിള കോണ്‍ഗ്രസ്‌ മാര്‍ച്ച്‌ നടത്തി. ദിവ്യയെ സംരക്ഷിക്കാനാണു സി.പി.എം. നീക്കമെന്നു മഹിളാ കോണ്‍ഗ്രസ്‌ ആരോപിച്ചു. ദിവ്യയെ കാണാതെ പോലീസ്‌ ഒളിച്ചു കളിക്കുകയാണെന്നു ജെബി മേത്തര്‍ എം.പി. പറഞ്ഞു. ദിവ്യയെ അറസ്‌റ്റ് ചെയ്ണമെന്നാവശ്യപ്പെട്ട്‌ ആര്‍.എസ്‌.എസും മഹിളാമോര്‍ച്ചയും മാര്‍ച്ച്‌ നടത്തി.



By admin