• Fri. Oct 18th, 2024

24×7 Live News

Apdin News

ponnani-rape-case-kerala-highcourt-questions-police-over-delay-in-filing-fir | പൊന്നാന്നി പീഡക്കേസില്‍ ‘എഫ്ഐആർ ഇടാത്തത് ഷോക്കിംഗ്’ ; പോലീസിനെതിരെ രൂക്ഷ വിമർശനുമായി ഹൈക്കോടതി.

Byadmin

Oct 18, 2024


സിഐ വിനോദിനെതിരായ പീഡന പരാതി വ്യക്തമാണെന്നും ഹൈക്കോടതി.

ponnani rape case

photo – facebook

കൊച്ചി : പൊന്നാനി പീഡനത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനുമായി ഹൈക്കോടതി. എഫ്ഐആർ എടുക്കാത്തത് ‘ഷോക്കിംഗ്’ ആണെന്ന് വ്യക്തമാക്കിയ കോടതി അതിജീവിതയെ വിമർശിച്ചുള്ള സർക്കാർ റിപ്പോർട്ടും തള്ളി. സംഭവം നടന്ന് മൂന്ന് വർഷമായിട്ടും എഫ്ഐആർ എടുക്കാത്തതിരുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് എ ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് നിരീക്ഷണം.

കുറ്റകൃത്യം വെളിവായിട്ടും കേസ് രജിസ്റ്റർ ചെയ്തില്ലെന്നത് ഞെട്ടിക്കുന്നതാണ്. ഗുരുതര കുറ്റകൃത്യത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണം. ലളിത കുമാരി കേസിലെ വിധിയിൽ സുപ്രിംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനാണ് മജിസ്‌ട്രേറ്റ് കോടതി നിർദ്ദേശം നൽകേണ്ടതെന്നും കോടതി വ്യക്തമാക്കി.

മറുഭാഗം കേൾക്കാതെ കേസെടുക്കാനാവില്ലെന്ന സർക്കാർ വാദം കോടതി തള്ളി. പരാതിക്കാരിയുടെ മൊഴിയിൽ വ്യക്തതയുണ്ടെന്നും പൊലീസ് റിപ്പോർട്ട് തേടിയ മജിസ്‌ട്രേറ്റിന്റെ നടപടി അനിവാര്യമായിരുന്നില്ലെന്നും കോടതി വ്യക്തമാക്കി.

2022ൽ സിഐ വിനോദ് പീഡിപ്പിച്ച പരാതിയിൽ നടപടി എടുത്തില്ല. മൂന്ന് വർഷമായിട്ടും നടപടി എടുക്കാത്തത് ഞെട്ടിക്കുന്നതാണ്. സിഐ വിനോദിനെതിരായ പീഡന പരാതി വ്യക്തമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അന്വേഷണത്തിന് നേരിട്ട് ഉത്തരവിടുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഉത്തരവിടേണ്ടത് പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയാണ്. പൊന്നാനി മജിസ്‌ട്രേറ്റ് വിഷയത്തിൽ പത്ത് ദിവസത്തിനകം തീരുമാനമെടുക്കണം. ഉത്തരവിന്റെ പകർപ്പ് പൊന്നാനി മജിസ്‌ട്രേറ്റിന് നൽകാൻ ഹൈക്കോടതി രജിസ്ട്രാർക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.



By admin