• Tue. Feb 4th, 2025

24×7 Live News

Apdin News

‘Poor woman reference’ ; Infringement notice against Sonia Gandhi | ‘പാവം സ്ത്രീ പരാമര്‍ശം’ ; സോണിയ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസ്‌

Byadmin

Feb 4, 2025


sonia gandhi, infringement

ന്യൂഡല്‍ഹി; രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് സോമിയ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ അവകാശലംഘന നോട്ടീസ് നല്‍കി ബിജെപി. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കുറിച്ചുള്ള പാവം സ്ത്രീ പരാമര്‍ശത്തിലാണ് സോണിയക്കെതിരെ ബിജെപി എംപിമാര്‍ പാര്‍ലമെന്റില്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

സോണിയയുടെ പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ സ്ഥാനത്തിനു നേരെയുള്ള അവമതിപ്പാണെന്നും ഇതിനെ അപലപിക്കുന്നെന്നും ബിജെപി അംഗങ്ങള്‍ പറഞ്ഞു. കേന്ദ്ര ബജറ്റിനു മുന്നോടിയായാണ് പാര്‍ലമെന്റിലെ ഇരുസഭകളെയും രാഷ്ട്രപതി അഭിസംബോധന ചെയ്ത് സംസാരിച്ചത്. ‘വായിച്ചു ക്ഷീണിച്ചു, അവസാനമായപ്പോഴേക്കും സംസാരിക്കാന്‍ പോലും വയ്യാതായി, കഷ്ടം’ എന്നായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗത്തെ കുറിച്ച് സോണിയ ഗാന്ധി പറഞ്ഞത്.



By admin