• Wed. Jan 22nd, 2025

24×7 Live News

Apdin News

PPE kit transaction; K Surendran said that the Left government has committed an inhuman robbery | പിപിഇ കിറ്റ് ഇടപാട്; ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയത് മനുഷ്യത്വമില്ലാത്ത കൊള്ളയാണെന്ന് കെ സുരേന്ദ്രന്‍

Byadmin

Jan 22, 2025


k surendran, robbery

കോവിഡ് കാല പിപിഇ കിറ്റ് ഇടപാടില്‍ ക്രമക്കേടുണ്ടായെന്ന സിഎജി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.മഹാമാരിയുടെ കാലത്ത് ലോകം വിറങ്ങലിച്ചു നില്‍കുമ്പോള്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയത് മനുഷ്യത്വമില്ലാത്ത കൊള്ളയായിരുന്നെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

കൊവിഡ് കാല അഴിമതിയെ സംബന്ധിച്ച് ബിജെപി ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നതാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഇന്ന് നിയമസഭയുടെ മേശപ്പുറത്തു വച്ച റിപ്പോര്‍ട്ടെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയാണ് ഈ അഴിമതിയുടെ സൂത്രധാരന്‍ എന്ന് വ്യക്തമായിരിക്കുകയാണെന്നും മുന്‍ ആരോഗ്യ മന്ത്രി കെകെ ശൈലജയുടെയും അറിവോടെയാണ് അഴിമതി നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ രൂക്ഷമായപ്പോള്‍ പിആര്‍ വര്‍ക്ക് കൊണ്ട് അത് മറച്ചുപിടിച്ച സര്‍ക്കാര്‍ അതിനെ മറപിടിച്ചു ദശകോടികളുടെ കുംഭകോണമാണ് നടത്തിയത്. കൂടുതല്‍ പണം കൊടുത്ത് പിപിഇ കിറ്റ് വാങ്ങിയ സര്‍ക്കാര്‍ ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ സ്വന്തം കീശ നിറയ്ക്കുകയായിരുന്നു. ദുരിതങ്ങളെയും ദുരന്തങ്ങളെയും അഴിമതി നടത്താന്‍ ഉപയോഗിക്കുന്ന ലോകത്തിലെ ഏക ഭരണകൂടമാണ് പിണറായി വിജയന്റേത്.



By admin