
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് ചടങ്ങിലെ പ്രസംഗത്തിനെതിരെ കോൺഗ്രസ്. ചടങ്ങിൽ മോദി രാഷ്ട്രീയ പ്രസംഗം നടത്തിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഒരു മന്ത്രിയുടെ പ്രസംഗം എടുത്ത് പ്രധാനമന്ത്രി രാഷ്ട്രീയ പ്രസംഗം നടത്തരുതായിരുന്നു.
പാകിസ്താന്റെ ഉറക്കം കെടുത്താനാണ് മോദി ശ്രമിക്കേണ്ടത്. ഉറക്കം കെടാൻ പോകുന്നത് മോദിയുടേതാണ്. പ്രധാനമന്ത്രി ഈ നിലയിൽ രാഷ്ട്രീയ പ്രസംഗം നടത്തുമ്പോൾ മുഖ്യമന്ത്രി എന്തുകൊണ്ട് മറുപടി നൽകിയില്ല. അദ്ദേഹം ചുട്ട മറുപടി നൽകണമായിരുന്നു, കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
അദാനിയെ എതിർക്കുന്ന രാഹുൽ ഗാന്ധിയെ മോദി വിമർശിക്കാതിരിക്കുന്നത് എങ്ങനെയെയാണ്. സ്വന്തം സുഹൃത്തിനെ കണ്ട മോദി സ്വയം മറന്നു പോയി. പാർട്ടിയോട് ആലോചിച്ചാണ് പ്രതിപക്ഷ നേതാവ് ചടങ്ങിൽ പങ്കെടുക്കാതിരുന്നത്. എം പി യും ,എംഎൽഎ യും പങ്കെടുത്തതും പാർട്ടിയുടെ അറിവോടെയാണ്. ബി ജെ പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വേദിയിലിരുന്ന് മുദ്രാവാക്യം വിളിച്ചത് തുടക്കത്തിൽ തന്നെ പരിപാടിയുടെ അന്തസ്സ് ഇല്ലാതാക്കിയെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.