• Fri. Mar 14th, 2025

24×7 Live News

Apdin News

Public awareness sessions will be organized against drug addiction, and a campaign will be launched under the leadership of the National Service Scheme; Minister R Bindu | ലഹരിക്കെതിരെ ജനജാഗ്രത സദസ്സുകള്‍ സംഘടിപ്പിക്കും, നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ ക്യാമ്പയിന്‍ ആരംഭിക്കും; മന്ത്രി ആര്‍ ബിന്ദു

Byadmin

Mar 14, 2025


r bindhu, drug against campaign

ലഹരിക്കെതിരെ ജന ജാഗ്രത സദസ്സുകള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തിലാണ് പ്രത്യേക ക്യാമ്പയിന് തുടക്കം കുറിക്കുന്നത്. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്നാണ് ക്യാമ്പയിന്‍.

സംസ്ഥാനത്തെ 3500 എന്‍എസ്എസ് യൂണിറ്റില്‍നിന്നുള്ള മൂന്നര ലക്ഷം സന്നദ്ധപ്രവര്‍ത്തകര്‍ ഭാഗമാകും. സ്വന്തം കലാലയങ്ങളുടെ പങ്കാളിത്ത ഗ്രാമങ്ങളിലും പട്ടണങ്ങളിലുമാകും സദസ്സുകള്‍. മാര്‍ച്ച് 17 മുതല്‍ 25 വരെ ക്യാമ്പയിന്‍ ഒന്നാംഘട്ടം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

കളമശ്ശേരിയില്‍ ലഹരി പിടികൂടാന്‍ സഹായകം ആയത് വിദ്യാര്‍ത്ഥികളും കോളേജ് യൂണിയനും ചേര്‍ന്ന് രൂപീകരിച്ച സംഘടന. വി ക്യാന്‍ എന്ന സംഘടനയ്ക്ക് ലഭിച്ച വിവരമാണ് വഴിത്തിരിവായത്. ഹോളി ആഘോഷിക്കാത്ത ലഹരിയാണ് പിടികൂടിയത്.

ലഹരിക്കെതിരായ പ്രതിരോധ സേനയായി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവര്‍ത്തിക്കാനാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നലത്തെ സംഭവത്തില്‍ പ്രതികരിക്കാനുള്ള ധൈര്യം ലഭിച്ചത് ആറുമാസമായി അവിടെ നടത്തുന്ന പ്രവര്‍ത്തനങ്ങളാണെന്നും മന്ത്രി വ്യക്തമാക്കി.



By admin