മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവക്കാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

photo – facebook
മനാമ: അന്താരാഷ്ട്ര തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് ബഹ്റൈനില്‍ പൊതു അവധി പ്രഖ്യാപിച്ചു. മേയ് ഒന്ന് വ്യാഴാഴ്ചയാണ് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ അന്ന് പ്രവര്‍ത്തിക്കില്ല.