മലപ്പുറം: യുഡിഎഫിലേക്ക് പ്രവേശിക്കാനുള്ള സൂചന നല്‍കിക്കൊണ്ടിരിക്കുന്ന പി.വി. അന്‍വര്‍ എംഎല്‍എ പാണക്കാട് വീട്ടിലെത്തി. ഉച്ചയ്ക്ക് 12 മണിയോടെയാണ് അന്‍വര്‍ പാണക്കാട്ടെ വീട്ടിലെത്തിയ അന്‍വറിനെ സാദിഖലി തങ്ങള്‍ സ്വീകരിച്ചു.
ഇരുവരും കൂടിക്കാഴ്ച നടത്തിയെങ്കിലും രാഷ്ട്രീയ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് സാദിഖലി വ്യക്തമാക്കി. രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ചയായില്ലെന്നും പിന്നീട് യുഡിഎഫ് ചേര്‍ന്ന് തീരുമാനം എടുക്കുമെന്നും ചൊവ്വാഴ്ച എല്ലാവരേയും സ്വീകരിക്കുന്ന ദിവസമാണെന്നും തങ്ങള്‍ പറഞ്ഞു.
അന്‍വര്‍ ഉന്നയിക്കുന്ന കാര്യം പ്രസ്‌കതമാണെന്നും യുഡിഎഫിനെ ശക്തിപ്പെടുത്തുന്ന അനേകം ഘടകങ്ങള്‍ അതിലുണ്ടെന്നും തങ്ങള്‍ പറഞ്ഞു. അതേസമയം താന്‍ ധാര്‍മ്മിക പിന്തുണ തേടിയാണ് എത്തിയതെന്നും കൂടിക്കാഴ്ച പാണക്കാട് തങ്ങള്‍ എന്ന നിലയിലാണെന്നും അന്‍വര്‍ പറഞ്ഞു. പിണറായിയെ തോല്‍പ്പിക്കാന്‍ എല്ലാ വഴിയും തേടുമെന്നും അന്‍വര്‍ വ്യക്തമാക്കി.
വനനിയമ ഭേദഗതിയെ എല്ലാവരും എതിര്‍ക്കണമെന്നും ഇക്കാര്യത്തില്‍ പാണക്കാട് തങ്ങള്‍ തനിക്ക് ഉറപ്പു നല്‍കിയെന്നും പറഞ്ഞു. തങ്ങള്‍ എപ്പോഴുമുണ്ടാകുമെന്ന് മലയോരജനതയ്ക്ക് പിന്തുണ ഉറപ്പുനല്‍കിയെന്നും പറഞ്ഞു. കുഞ്ഞാലിക്കുട്ടിയെയും അന്‍വര്‍ കാണുന്നുണ്ട്.