വയനാട്ടിലെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്.
photo – facebook
തിരുവനന്തപുരം: ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തത് നല്ല കാര്യമെന്ന് മന്ത്രി ആർ ബിന്ദു. ഹണി റോസിന് മാത്രമല്ല നിരവധി സ്ത്രീകളാണ് സോഷ്യൽ മീഡിയയിലൂടെ അപമാനിക്കപ്പെടുന്നത്. സാംസ്കാരിക ദാരിദ്ര്യത്തിന്റെ കൂടി തെളിവാണ് ഇത്തരം പ്രവർത്തനങ്ങളെന്നും മന്ത്രി വ്യക്തമാക്കി.
വയനാട്ടിലെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്. ബോബി ചെമ്മണ്ണൂരിൻ്റെ നീക്കങ്ങൾ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. പരാതി നൽകിയതിന് പിന്നാലെ വയനാട്ടിലുള്ള റിസോർട്ടിലേക്ക് ഇയാൾ മാറിയെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് കൊച്ചി പോലീസ് വയനാട് പോലീസിന് വിവരം കൈമാറുകയായിരുന്നു.
യുജിസി കരട് നിർദ്ദേശത്തിൽ സംസ്ഥാനം എതിർപ്പ് അറിയിക്കും. നിയമപരമായി നേരിടാനുള്ള വഴികൾ തേടും. ഏകപക്ഷീയമായി വി സി മാരെ നിയമിക്കാൻ അവസരം ഒരുക്കുന്നു. യുജിസി യെ ഉപയോഗിച്ച് സർവകലാശാലകളിൽ കാവിവത്ക്കരണം നടത്താനുള്ള നീക്കം നടക്കുന്നു.യുജിസിക്ക് അധികാരം മാർഗ്ഗനിർദ്ദേശങ്ങൾ ഇറക്കാൻ മാത്രമെന്നും മന്ത്രി വ്യക്തമാക്കി.