ദില്ലി: സിപിഎം രാജ്യസഭാ എംപി ഡോ. വി. ശിവദാസന്‍ വിദേശത്ത് പോകാനുള്ള യാത്രാനുമതി കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. ശിവദാസന്‍ എംപിയുടെ യാത്രാനുമതി നിഷേധിച്ചതില്‍ കേന്ദ്രം കാരണം വ്യക്തമാക്കിയിട്ടില്ല.
വെനസ്വേലയില്‍ ചേരുന്ന വേള്‍ഡ് പാര്‍ലമെന്ററി കമ്മറ്റി യോഗത്തിന് പോകാനുള്ള അനുമതിയാണ് നിഷേധിച്ചത്. ലോകത്ത് വര്‍ദ്ധിച്ചുവരുന്ന ഫാസിസത്തെ കുറിച്ചായിരുന്നു ഇത്തവണത്തെ യോഗം.
വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടിയില്‍ പ്രതികരിക്കാന്‍ ഇന്ന് 11.30 യ്ക്ക് മാധ്യമങ്ങളെ കാണുമെന്ന് എംപി അറിയിച്ചു. പ്രതിപക്ഷ നേതാക്കളുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്ക് ഇതിന് മുന്‍പും കേന്ദ്രം യാത്രാനുമതി നിഷേധിച്ചിട്ടുണ്ട്.