കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്നത് മാധ്യമങ്ങളുടെ ചര്‍ച്ചയെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്നതില്‍ സാമുദായിക സംഘടനകള്‍ക്കും അഭിപ്രായം പറയാമെന്നും ചെന്നിത്തല
തിരുവനന്തപുരം; പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സമുദായിക നേതാക്കള്‍ സമൂഹത്തില്‍ വിലയുള്ള ആളുകളാണ് അവരുടെ അഭിപ്രായത്തെ എതിര്‍ക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനം വി ഡി സതീശന്‍ അധികാര മോഹിയാണെന്നായിരുന്നു.
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്നത് മാധ്യമങ്ങളുടെ ചര്‍ച്ചയെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്നതില്‍ സാമുദായിക സംഘടനകള്‍ക്കും അഭിപ്രായം പറയാമെന്നും ചെന്നിത്തല. പറഞ്ഞു. ഹൈന്ദവ ക്രൈസ്തവ മുസ്ലിം സംഘടനകളുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചു. കെപിസിസി പ്രസിഡണ്ട് ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും എല്ലാ മത സംഘടനകളും ആയി നല്ല ബന്ധമായിരുന്നു. ആ സമീപനം തന്നെ ഇനിയും തുടരും
പ്രതിപക്ഷ നേതാവിന് പക്വതയില്ലെന്നും വെറുപ്പ് വിലയ്ക്കുവാങ്ങുന്ന ആളാണെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. എസ് എന്‍ ഡി പി -എന്‍ എസ് എസ് . നേതൃത്വത്തോട് സതീശനെക്കാളും അടുപ്പം ചെന്നിത്തലയ്ക്കാണെന്നും എന്‍.എസ്.എസുമായി ചെന്നിത്തല അകന്നുനില്‍ക്കാന്‍ പാടില്ലെന്നും വെള്ളാപ്പളി പറഞ്ഞിരുന്നു. മന്നം ജയന്തിയോട് അനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷകനായി ചെന്നിത്തലയെ ക്ഷണിച്ച എന്‍എസ്എസ് നിലപാടിനെക്കുറിച്ച് പ്രതികരിക്കവേയാണ് വെള്ളാപ്പള്ളി രമേശിനെ പിന്തുണച്ചും വിഡി സതീശനെ വിമര്‍ശിച്ചും രംഗത്ത് വന്നത്.