• Sun. Jan 19th, 2025

24×7 Live News

Apdin News

reserve-right-to-resume-war-benjamin-netanyahu-on-eve-of-gaza-ceasefire | രണ്ടാം ഘട്ട ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ വീണ്ടും ആക്രമണം, ഗാസയിലെ വെടി നിര്‍ത്തല്‍ താത്കാലികം മാത്രം: നെതന്യാഹു

Byadmin

Jan 19, 2025


gaza, ceasefire, updates

ടെല്‍ അവീവ്: ഇസ്രയേല്‍- ഹമാസ് വെടനിര്‍ത്തലില്‍ ആശങ്ക ജനിപ്പിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ പ്രസ്താവന. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ആദ്യ ബന്ദി മോചനത്തിനു മണിക്കൂറുകള്‍ ശേഷിക്കെയാണ് വീണ്ടും അനിശ്ചിതത്വം ഉടലെടുത്തത്. മോചിപ്പിക്കുന്ന ബന്ദികള്‍ ആരൊക്കെയെന്നു ഹമാസ് വെളിപ്പെടുത്തുതെ കരാറുമായി മുന്നോട്ടു പോകാന്‍ ആകില്ലെന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമില്‍ നെതന്യാഹു വ്യക്തമാക്കി. വെടി നിര്‍ത്തല്‍ താത്കാലികമാണെന്നും വേണ്ടി വന്നാല്‍ ഇസ്രയേല്‍ യുദ്ധം തുടരുമെന്ന മുന്നറിയിപ്പും നെതന്യാഹു നല്‍കുന്നു.

ഇന്ന് ഇസ്രയേല്‍ സമയം രാവിലെ 8.30 നാണ് ബന്ദികളെ കൈമാറനുള്ള ധാരണ. എന്നാല്‍ ആരെയാണ് കൈമാറുന്നതു എന്നതു സംബന്ധിച്ചുള്ള പട്ടിക ഹമാസ് നല്‍കിയിട്ടില്ലെന്നും ഇത് കരാര്‍ ലംഘനമാണെന്നും ഇസ്രയേല്‍ പറയുന്നു. വേണ്ടി വന്നാല്‍ അമേരിക്കയുടെ സഹായത്തോടെ യുദ്ധം പുഃനരാരംഭിക്കും. ഹമാസ് ബന്ദികളാക്കിയ മുഴുവന്‍ ആളുകളേയും തിരികെ രാജ്യത്തിനു വിട്ടു നല്‍കണമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

42 ദിവസത്തേക്കാണ് വെടി നിര്‍ത്തല്‍ കരാര്‍. അതിനിടെ ഹമാസ് ബന്ദികളാക്കിയ 33 പേരെ ഘട്ടം ഘട്ടമായി മോചിപ്പിക്കും. അതില്‍ ആദ്യ മൂന്ന് പേരെയാണ് ഇന്ന് മോചിപ്പിക്കുന്നത്. ഇവര്‍ 30 വയസില്‍ താഴെയുള്ള ഇസ്രയേല്‍ വനിതാ സൈനികരാണെന്ന വിവരങ്ങളുണ്ട്. ആദ്യ ഘട്ടത്തില്‍ മോചിപ്പിക്കുന്ന 737 പലസ്തീന്‍ തടവുകാരുടെ വിശാദാംശങ്ങള്‍ ഇസ്രയേല്‍ നീതിന്യായ വകുപ്പ് പുറത്തു വിട്ടിരുന്നു. ഇതില്‍ 95 പേരെയാണ് ആദ്യ ഘട്ടത്തില്‍ ഇസ്രയേല്‍ മോചിപ്പിക്കുന്നത്.



By admin