കലാമണ്ഡലത്തില്‍ ചരിത്രത്തിലാദ്യമായാണ് നൃത്ത അധ്യാപകനായി ഈ വിഭാഗത്തിൽ പുരുഷൻ ജോലിയിൽ പ്രവേശിക്കുന്നത് .
ആർ.എൽ. വി രാമകൃഷ്‌ണൻ കലാമണ്ഡലത്തിൽ ഭരതനാട്യം അസിസ്റ്റന്റ് പ്രൊഫസറായി ചുമതലയേറ്റു. കലാമണ്ഡലത്തില്‍ ചരിത്രത്തിലാദ്യമായാണ് നൃത്ത അധ്യാപകനായി ഈ വിഭാഗത്തിൽ പുരുഷൻ ജോലിയിൽ പ്രവേശിക്കുന്നത് . ഈ നേട്ടത്തെ സൗഭാഗ്യമായി കണക്കാക്കുന്നുവെന്നും ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികളെ മുന്നോട്ടുള്ള ചവിട്ടുപടിയായിട്ടാണ് കണ്ടിട്ടുള്ളതെന്നും ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു.
”വളരെ സന്തോഷം, കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല ആയപ്പോള്‍ ആദ്യത്തെ യുജിസി പോസ്റ്റാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. അവസാന സമയത്താണ് എംഎ ഭരതനാട്യം ചെയ്യുന്നത്. നേരത്തെ മോഹിനിയാട്ടത്തില്‍ എംഎയും പിഎച്ച്ഡിയും ചെയ്തിരുന്നു. പിന്നെയും നൃത്തം പഠിക്കണമെന്ന് മോഹം തോന്നിയത് കൊണ്ടാണ് എംഎ ഭരതനാട്യം പൂര്‍ത്തിയാക്കിയത്. കുറെക്കാലം കഴിഞ്ഞാണ് ഒഴിവിലേക്ക് വിളിക്കുന്നത്. അപേക്ഷിച്ചു, രണ്ട് ദിവസം മുന്‍പാണ് റിസള്‍ട്ട് വരുന്നത്. വളരെ സന്തോഷമുണ്ട്. അധ്യാപകന്‍ എന്ന് പറയുന്നത് എല്ലാ കുട്ടികളെയും ഒരുപോലെ കാണുക, അവരെ ഒരേപോലെ പഠിപ്പിക്കുക എന്നതാണ്. ഇന്നുവരെ നമ്മള്‍ അങ്ങനെയാണ് ചെയ്ത് വരുന്നത്. അതിനിയും തുടരും. പ്രത്യേകിച്ചും താഴ്ന്ന സാഹചര്യത്തില്‍ നിന്നും ഉയര്‍ന്ന് വന്ന് ഇവിടെ വരെ എത്തിയ കലാകാരന്‍ എന്ന നിലയില്‍ എന്‍റെ എല്ലാ ശിഷ്യഗണങ്ങളെയും ഹൃദയത്തോട് ചേര്‍ത്ത് അവര്‍ക്ക് എല്ലാ അറിവുകളും പകര്‍ന്ന് കൊടുക്കണമെന്ന് തന്നെയാണ് എന്‍റെ ആഗ്രഹം.” ആര്‍എല്‍വി രാമകൃഷ്ണന്‍ പ്രതികരിച്ചു.