• Mon. Oct 28th, 2024

24×7 Live News

Apdin News

royal-oman-police-impose-traffic-restrictions-for-three-days-in-muscat | മസ്കറ്റില്‍ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് മൂന്ന് ദിവസത്തേക്ക് നിയന്ത്രണം; അറിയിപ്പുമായി റോയൽ ഒമാൻ പോലീസ്

Byadmin

Oct 28, 2024


ഇന്ന് മുതൽ മൂന്ന് ദിവസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.

muscat

ഒമാനിലെ മസ്കറ്റ് ഗവര്‍ണറേറ്റില്‍ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിൽ നിയന്ത്രണം. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന്റെ ഇരുവശങ്ങളിലും, ബുർജ് അൽ സഹ്‌വ റൗണ്ട് എബൗട്ട് മുതൽ മസ്കറ്റ് വരെയും തിങ്കൾ,ചൊവ്വ, ബുധൻ (ഒക്ടോബർ – 28 ,29 ,30) എന്നീ ദിവസങ്ങളിൽ വാഹനങ്ങൾക്ക് പാർക്കിംഗ് നിയന്ത്രണം റോയൽ ഒമാൻ പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

പ്രഖ്യാപിച്ചിരിക്കുന്ന വാഹന പാർക്കിങ് നിയന്ത്രണം പാലിക്കാനും, പൊതുതാത്പര്യം മുൻനിർത്തി പോലീസ് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയിരിക്കുന്ന പ്രസ്താവനയിൽ ഡ്രൈവർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയന്ത്രണങ്ങൾ ഒക്ടോബർ 30 ബുധനാഴ്ച അവസാനിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.



By admin