• Tue. Apr 8th, 2025

24×7 Live News

Apdin News

Rule of law has completely collapsed in Uttar Pradesh; Supreme Court against UP Police | ഉത്തര്‍പ്രദേശില്‍ നിയമവാഴ്ച പൂര്‍ണമായി തകര്‍ന്നു; യു പി പോലീസിനെതിരെ സുപ്രീംകോടതി

Byadmin

Apr 8, 2025


up,

യു പി പോലീസിനെതിരെ സുപ്രീംകോടതി .യു പിയില്‍ നിയമവാഴ്ച പൂര്‍ണമായി തകര്‍ന്നുവെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. സിവില്‍ തര്‍ക്കങ്ങളെ ഗുരുതരവകുപ്പുള്ള ക്രിമിനല്‍ കേസുകളാക്കി മാറ്റുന്നു. ഇത്തരം രീതി തുടര്‍ന്നാല്‍ യുപി സര്‍ക്കാരിന്മേല്‍ പിഴ ചുമത്തേണ്ടി വരുമെന്നും കോടതി. കടം വാങ്ങിയ പണം തിരികെ നല്‍കാത്ത കേസുമായി ബന്ധപ്പെട്ടാണ് കോടതിയുടെ വിമര്‍ശനം.

ഉത്തര്‍പ്രദേശ് പൊലീസിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ യുപി പോലീസ് ഡയറക്ടര്‍ ജനറലിനോട് കോടതി നിര്‍ദ്ദേശിച്ചു.കടം വാങ്ങിയ പണം തിരികെ നല്‍കാത്ത കേസില്‍കുറ്റകരമായ വിശ്വാസ വഞ്ചന, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി സമര്‍പ്പിച്ച എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിമര്‍ശനം.

‘യുപിയില്‍ എന്താണ് സംഭവിക്കുന്നത്? ദൈനംദിന സിവില്‍ കേസുകളെ ക്രിമിനല്‍ കേസുകളാക്കി മാറ്റുന്നു. അത് ശരിയല്ല! അത് നിയമവാഴ്ചയുടെ പൂര്‍ണ്ണമായ തകര്‍ച്ചയാണ്!”ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന് അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കാമെന്ന് ബെഞ്ച് വാക്കാല്‍ പരാമര്‍ശിച്ചിരുന്നു.



By admin