• Thu. Jan 23rd, 2025

24×7 Live News

Apdin News

Rumor that the train caught fire; The passengers jumped onto the track and were hit by an oncoming train | ട്രെയിനില്‍ തീപിടിച്ചെന്ന അഭ്യൂഹം; ട്രാക്കിലേക്ക് എടുത്ത് ചാടിയ യാത്രക്കാരെ എതിരെ വന്ന ട്രെയിന്‍ ഇടിച്ചു ; 8 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

Byadmin

Jan 23, 2025


train, fire

photo; representative

മഹാരാഷ്ട്ര ജല്‍ഗാവ് ജില്ലയിലെ പച്ചോറ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനില്‍ തീപിടിത്തമുണ്ടായെന്ന അഭ്യൂഹം കേട്ട് പുഷ്പക് എക്‌സ്പ്രസില്‍ നിന്ന് ചാടിയ 8 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ B4 കോച്ചില്‍ തീപ്പൊരി കണ്ട യാത്രക്കാര്‍ പിന്നാലെ ചങ്ങല വലിക്കുകയായിരുന്നു.

ട്രെയിനില്‍ നിന്ന് ചാടിയ ശേഷം ഇവരില്‍ കുറച്ചുപേര്‍ തൊട്ടടുത്ത ട്രാക്കില്‍ വീണു, അതേസമയം കടന്നുപോവുകയായിരുന്ന കര്‍ണാടക എക്സ്പ്രസ് യാത്രക്കാരെ ഇടിക്കുകയായിരുന്നു. വിവരമറിഞ്ഞ് അധികൃതര്‍ അടിയന്തര സഹായത്തിനായി സ്ഥലത്തെത്തി. അപകടത്തില്‍പ്പെട്ടവരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത. വ്യാജ മുന്നറിയിപ്പ് നല്‍കിയവരെ കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്.



By admin