ആശ്രമം സ്ക്കൂൾ മൈതാനിയിൽ ലീഗ് അടിസ്ഥാനത്തിലാണ് മത്സരം.

റൂറൽ ജില്ലാ പോലീസ് ക്രിക്കറ്റ് കാർണിവലിന് പെരുമ്പാവൂരിൽ തുടക്കമായി. ആശ്രമം സ്ക്കൂൾ മൈതാനിയിൽ ലീഗ് അടിസ്ഥാനത്തിലാണ് മത്സരം. പെരുമ്പാവൂർ ,ആലുവ, മൂവാറ്റുപുഴ, പുത്തൻകുരിശ്, മുനമ്പം എന്നീ സബ്ഡിവിഷനുകളിൽ നിന്ന് പതിനഞ്ച് പോലീസ് ടീമുകൾ മാറ്റുരയ്ക്കും.
മത്സരങ്ങൾ ഒരു മാസം നീണ്ടു നിൽക്കും. പോലീസുദ്യോസ്ഥരുടെ മാനസീക ഉല്ലാസത്തിനും, കായിക ക്ഷമത നിലനിർത്തുന്നതിനുമാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഇതിൻ്റെ ഭാഗമായി ഫുട്ബോൾ, വോളിബോൾ മത്സരങ്ങളും നടക്കുന്നത്. ആലുവ, കോലഞ്ചേരി എന്നിവിടങ്ങളിലാണ് മറ്റ് മത്സരങ്ങൾ. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലാണ് ഗെയിമുകൾ സംഘടിപ്പിച്ചിട്ടുള്ള്.