റഷ്യയിലെ പ്രാദേശിക സര്‍ക്കാരുകള്‍ തങ്ങളുടെ നാട്ടിലെ 25 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് 100,000 റൂബിള്‍ (ഏകദേശം 81,000 രൂപ) നല്‍കുന്നു. നല്ല ആരോഗ്യമുള്ള കുഞ്ഞുങ്ങളെ പ്രസവിച്ചു നല്‍കണമെന്നതാണ് വ്യവസ്ഥ. പ്രസവിച്ചവര്‍ക്ക് സാമ്പത്തീകസഹായത്തിന് ജനുവരി 1 മുതല്‍ അപേക്ഷ നല്‍കാം. പക്ഷേ ഒരുപിടി കണ്ടീഷനുകളും മുമ്പോട്ട് വെയ്ക്കുന്നുണ്ട്.
പെണ്‍കുട്ടികള്‍ തങ്ങളുടെ യൂണിവേഴ്‌സിറ്റിയിലോ പ്രാദേശികമേഖലയിലെ കോളേജുകളിലോ പഠിക്കുന്നവരായിരിക്കണം, 25 വയസ്സില്‍ താഴെ പ്രായമായിരിക്കണം. വിവിധ സംസ്ഥാനങ്ങളിലെ 11 പ്രാദേശിക അധികൃതരാണ് പ്രഖ്യാപനം നടത്തിയത്. പദ്ധതിയുമായി ആദ്യമെത്തിയത് കരേലിയ ആയിരുന്നു. തങ്ങളുടെ പ്രദേശത്ത് താമസിക്കുന്ന 25 ന് താഴെ പ്രായമുള്ള വിദ്യാര്‍ത്ഥിനികളായ അമ്മമാര്‍ക്ക് അവര്‍ നയം പ്രഖ്യാപിച്ചതോടെ പിന്നാലെ മറ്റുള്ളവരും വരികയായിരുന്നു. രാജ്യത്തെ ജനനനിരക്ക് കൂട്ടാന്‍വേണ്ടിയാണ് റഷ്യയുടെ ഈ നീക്കം.
അതേസമയം ചാപിള്ളയെ പ്രസവിച്ചവര്‍ അപേക്ഷിക്കരുതെന്ന് പ്രത്യേകം പറയുന്നു. അതേസമയം ൈവകല്യമുള്ള കുട്ടികളെ പ്രസവിച്ചവര്‍ക്ക് അപേക്ഷിക്കാമോ എന്നതുള്‍പ്പെടെ നിബന്ധനകളില്‍ അവ്യക്തതതയുണ്ട്. പ്രസവിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രസവാനുകൂല്യത്തിനൊപ്പം നവജാതശിശുവിന്റെ ആറുമാസത്തെ സംരക്ഷണത്തിനുള്ള ചെലവും സര്‍ക്കാര്‍ തന്നെ വഹിക്കുമെന്നും പബ്‌ളിക്കേഷന്‍ വ്യക്തമാക്കുന്നു.
അതേസമയം അമ്മമാര്‍ക്ക് നല്‍കാന്‍ വേണ്ടത്ര സാമ്പത്തീക സാഹചര്യക്കുറവ്, അമ്മമാരുടെ ആരോഗ്യസംരക്ഷണം എന്നിവയില്‍ വരുന്ന വീഴ്ചകള്‍ മറയ്ക്കാനുള്ള പരിപാടിയെന്നാണ് ഈ നയത്തെ വിദഗ്ദ്ധര്‍ വിമര്‍ശിക്കുന്നത്. 2024 ന്റെ ആദ്യപകുതിയില്‍ റഷ്യ 25 വര്‍ഷത്തിനിടയിലെ ഏറ്റവും കുറവ് ജനനനിരക്കാണ് രേഖപ്പെടുത്തിയത്. ഈ കാലയളവില്‍ 599,600 കുട്ടികള്‍ മാത്രമാണ് രാജ്യത്ത് പിറന്നത്. 2023 ലെ ഈ കാലയളവുമായി തട്ടിച്ചു നോക്കുമ്പോള്‍ 16,000 പ്രസവമാണ് കുറഞ്ഞത്. ജൂണില്‍ ചരിത്രത്തിലെ ഏറ്റവും കുറവ് ജനനനിരക്കാണ് ഉണ്ടായത്. ഇതാദ്യമായി ജനനനിരക്ക് ഒരു ലക്ഷത്തിലും താഴെയായി പോകുകയും ചെയ്തു. ഇതെല്ലാം പരിഗണിച്ചാണ് റഷ്യയുടെ പുതിയ നീക്കം.