• Fri. Dec 20th, 2024

24×7 Live News

Apdin News

Russian bombers near US airspace, critical situation | അമേരിക്കന്‍ വ്യോമാതിര്‍ത്തിക്ക് സമീപത്ത് റഷ്യന്‍ ബോംബറുകള്‍ എത്തി, ഗുരുതര സാഹചര്യം

Byadmin

Dec 20, 2024


russian bombers, critical situation

ന്യൂയോര്‍ക്ക്; പല രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കന്‍ വ്യോമാതിര്‍ത്തിക്ക് സമീപം റഷ്യന്‍ ബോംബറുകള്‍ എത്തി. നോര്‍ത്ത് അമേരിക്കന്‍ എയ്റോസ്പേസ് ഡിഫന്‍സ് കമാന്‍ഡ് (NORAD) ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാല്‍, റഷ്യന്‍ ബോംബര്‍ വിമാനങ്ങള്‍ അമേരിക്കയുടെയോ കാനഡയുടെയോ വ്യോമമേഖലയില്‍ പ്രവേശിച്ചിട്ടില്ലെന്നും അലാസ്‌കന്‍ വ്യോമ പ്രതിരോധ ഐഡന്റിഫിക്കേഷന്‍ സോണില്‍ റഷ്യന്‍ വിമാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും നോര്‍ത്ത് അമേരിക്കന്‍ എയ്റോസ്പേസ് ഡിഫന്‍സ് കമാന്‍ഡ് അറിയിച്ചു.

റഷ്യന്‍ TU-95MS ബോംബറുകള്‍ അമേരിക്കന്‍ വ്യോമാതിര്‍ത്തിക്ക് സമീപം പറക്കുന്നതിന്റെ ഒരു വീഡിയോ പുറത്തുവന്നിരുന്നു. SU-35 യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് ബോംബറുകള്‍ എത്തിയത്. ഈ സംഭവം അമേരിക്കന്‍ സൈന്യത്തില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. റഷ്യയുടെ സൈനിക ശക്തിയെ പ്രതിനിധീകരിക്കുന്ന TU-95MS ബോംബറുകള്‍ അമേരിക്കയിലെ സുപ്രധാനമായ മേഖലകള്‍ക്ക് സമീപമാണ് കാണപ്പെട്ടത്. ഇതോടെ അമേരിക്കന്‍ പ്രതിരോധ സേന ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ നിര്‍ബന്ധിതരായി. റഷ്യന്‍ യുദ്ധ വിമാനങ്ങള്‍ അമേരിക്കന്‍ അതിര്‍ത്തിയോട് അടുത്തതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘട്ടനത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിച്ചു. റഷ്യന്‍ വിമാനങ്ങളുടെ സാന്നിധ്യം റഷ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം എത്രത്തോളം വഷളായെന്നാണ് അടിവരയിടുന്നതെന്ന് പ്രതിരോധ വിദ?ഗ്ധര്‍ വ്യക്തമാക്കി.



By admin